തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ബോ​ഡി ഷെ​യ്മിം​ഗി​നെ ന്യാ​യീ​ക​രി​ച്ച് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. മു​ഖ്യ​മ​ന്ത്രി ഒ​രു അം​ഗ​ത്തി​ന്‍റെ​യും പേ​രു പ​റ‍​ഞ്ഞി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​യെ​പ്പ​റ്റി പ​റ​ഞ്ഞ​ത് വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും രാ​ജേ​ഷ് സ​ഭ​യി​ൽ പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. എ​ന്തു തോ​ന്നി​വാ​സ​മാ​ണ് പ്ര​തി​പ​ക്ഷം കാ​ണി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ച് പ​റ​യാ​ൻ ല​ജ്ജ തോ​ന്നു​ന്നി​ല്ലേ ഇ​വ​ർ​ക്ക്. എ​ന്ത് അ​ക്ര​മ​മാ​ണ് കാ​ണി​ക്കു​ന്ന​ത്. ഗു​ണ്ടാ​യി​സ​ത്തി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണെ​ന്നും മ​ന്ത്രി രാ​ജേ​ഷ് പ​റ​ഞ്ഞു.