ചെ​ന്നൈ: ക​ഫ് സി​റ​പ്പ് ദു​ര​ന്ത​ത്തി​ൽ ശ്രീ​ശ​ൻ ഫാ​ർ​മ ഉ​ട​മ അ​റ​സ്റ്റി​ൽ. ശ്രീ​ശ​ൻ ഫാ​ർ​മ ഉ​ട​മ രം​ഗ​നാ​ഥ​നെ​യാ​ണ് മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ചെ​ന്നൈ​യി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ൾ​ഡ്രി​ഫ് സി​റ​പ്പ് ക​ഴി​ച്ച് കു​ട്ടി​ക​ൾ മ​രി​ച്ച​തി​നു പി​ന്നാ​ലെ ക​മ്പ​നി ഉ​ട​മ​യാ​യ രം​ഗ​നാ​ഥ​നും കു​ടും​ബ​വും ഒ​ളി​വി​ല്‍ പോ​യി​രു​ന്നു. പി​ന്നാ​ലെ എ​സ്ഐ​ടി രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഫാ​ർ​മ ക​മ്പ​നി ഉ​ട​മ പി​ടി​യി​ലാ​യ​ത്.

അ​തേ​സ​മ​യം, ക​ഫ് സി​റ​പ്പ് ക​ഴി​ച്ച് മ​ധ്യ​പ്ര​ദേ​ശി​ൽ ര​ണ്ട് കു​ട്ടി​ക​ൾ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ മ​ധ്യ​പ്ര​ദേ​ശി​ൽ ക​ഫ് സി​റ​പ്പ് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം 21 ആ​യി ഉ​യ​ർ​ന്നു.