ന്യൂ​ഡ​ല്‍​ഹി: സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ര്‍. ഗ​വാ​യി​ക്കു നേ​രെ ഷൂ ​എ​റി​യാ​ന്‍ ശ്ര​മി​ച്ച അ​ഭി​ഭാ​ഷ​ക​നെ പു​റ​ത്താ​ക്കി സു​പ്രീം കോ​ര്‍​ട്ട് ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍. രാ​കേ​ഷ് കി​ഷോ​റി​ന്‍റെ താ​ല്‍​ക്കാ​ലി​ക അം​ഗ​ത്വം അ​സോ​സി​യേ​ഷ​ന്‍ മ​ര​വി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സു​പ്രീം കോ​ട​തി പ​രി​സ​ര​ത്ത് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള രാ​കേ​ഷ് കി​ഷോ​റി​ന്‍റെ എ​ന്‍​ട്രി കാ​ര്‍​ഡും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ സു​പ്രീം കോ​ട​തി പ​രി​സ​ര​ത്ത് ഇ​യാ​ള്‍​ക്ക് പ്ര​വേ​ശി​ക്കാ​നാ​കി​ല്ല.

തി​ങ്ക​ളാ​ഴ്ച​യാ​ണ് രാ​കേ​ഷ് കി​ഷോ​ര്‍ ചീ​ഫ് ജ​സ്റ്റീ​സി​നു നേ​ര്‍​ക്ക് ഷൂ ​എ​റി​യാ​ന്‍ ശ്ര​മി​ച്ച​ത്. ഉ​ട​ന്‍​ത​ന്നെ ഇ​യാ​ളെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി കോ​ട​തി​ക്ക് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.