സമുദ്രാതിർത്തി ലംഘിച്ചു; തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ സേന
Thursday, October 9, 2025 6:17 PM IST
ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ച തമിഴ്നാട്ടിൽ നിന്നുള്ള 47 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. അഞ്ച് ട്രോളറുകളും പിടിച്ചെടുത്തു.
വടക്കൻ ശ്രീലങ്കയിലെ തലൈമന്നാറിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ശ്രീലങ്കൻ നാവികസേന വക്താവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്രമന്ത്രി എസ്. ജയശങ്കറിന് കത്തെഴുതി.
കഴിഞ്ഞ മാസം ജാഫ്നയ്ക്ക് സമീപം 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ സേന അറസ്റ്റ് ചെയ്യുകയും ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.