കൊ​ല്ലം: എ​സ്എ​ഫ്ഐ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കൊ​ല്ലം ഫാ​ത്തി​മ മാ​താ കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ഇ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് എ​സ്എ​ഫ്ഐ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. കെ​എ​സ്‌​യു​വി​ന്‍റെ നോ​മി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​തി​ൽ സ​ർ​വ​ക​ലാ​ശാ​ല മാ​ന​ദ​ണ്ഡം ലം​ഘി​ക്ക​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു എ​സ്എ​ഫ്ഐ​യു​ടെ പ​രാ​തി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ 75 ശ​ത​മാ​നം ഹാ​ജ​ർ വേ​ണ​മെ​ന്ന ഉ​ത്ത​ര​വ് പാ​ലി​ച്ചി​ല്ല. നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം നോ​മി​നേ​ഷ​ൻ പേ​പ്പ​ർ ന​ൽ​കി തു​ട​ങ്ങി​യ പ​രാ​തി​ക​ളും എ​സ്എ​ഫ്ഐ ഉ​ന്ന​യി​ച്ചി​രു​ന്നു.