വനിതാ വിഭാഗം രൂപവത്കരിച്ച് ജയ്ഷെ മുഹമ്മദ്
Friday, October 10, 2025 3:14 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടന ജെയ്ഷെ മുഹമ്മ് വനിതാ വിഭാഗം രൂപവത്കരിച്ചു. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹർ ആണ് ജമാത്തുൽ മോമിനാത് എന്നു പേരിട്ടിരിക്കുന്ന സംഘടനയെ നയിക്കുക.
ഓപ്പറേഷൻ സിന്ദൂറിൽ നേരിട്ട കനത്ത തിരിച്ചടിക്കു പിന്നാലെ ഇന്ത്യയിൽ ഉൾപ്പെടെ ജെയ്ഷെയുടെ സ്വാധീനം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വനിതാ വിഭാഗം രൂപവത്കരിച്ചത്.
സംഘടനയിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്തു തുടങ്ങിയതായി റിപ്പോർട്ടുണ്ട്. ആദ്യമായാണ് ഈ ഭീകരസംഘത്തിൽ വനിതകളെ ഉൾപ്പെടുത്തുന്നത്. സാദിയ അസ്ഹറിന്റെ ഭർത്താവ് യൂസഫ് അസ്ഹർ ഓപ്പറേഷൻ സിന്ദൂറിനിടെ കൊല്ലപ്പെട്ടിരുന്നു.