മുഖ്യമന്ത്രി ഗൾഫ് പര്യടനത്തിന്
Friday, October 10, 2025 2:45 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 16 മുതൽ നവംബർ ഒൻപതു വരെ നീളുന്ന ഗൾഫ് പര്യടനത്തിന് ഒരുങ്ങുന്നു.
16ന് ബഹ്റിനിലാണ് മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിനു തുടക്കമാകുന്നത്. മന്ത്രി സജി ചെറിയാനും നോർക്ക ഉന്നത ഉദ്യോഗസ്ഥരും ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകുമെന്നാണു സൂചന. 17 മുതൽ 19 വരെ സൗദി അറേബ്യയിലാണ് പര്യടനം. 18ന് ജിദ്ദ, 19ന് റിയാദ് എന്നിവിടങ്ങളും സന്ദർശിക്കും.
ഗൾഫ് യാത്രയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുകൂടി അടുത്ത വരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം.
24, 25 തീയതികളിൽ ഒമാൻ, 30ന് ഖത്തർ, നവംബർ ഏഴിന് കുവൈറ്റ്, ഒന്പതിന് യുഎഇയിലെ പര്യടനത്തോടെയാണ് സമാപിക്കുക. ഇവിടങ്ങളിലെല്ലാം വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്നാണ് അനൗദ്യോഗിക വിവരം.