മ​യ​ക്കുമ​രു​ന്നു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Wednesday, July 23, 2025 6:25 AM IST
കൊ​ല്ലം: മ​യ​ക്ക് മ​രു​ന്നു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ കൊ​ല്ല​ത്ത് എ​ക്സൈ​സിന്‍റെ പി​ടി​യി​ലാ​യി. കൊ​ല്ലം വെ​സ്റ്റ് വി​ല്ലേ​ജി​ൽ തേ​വ​ള്ളി മു​ഹ​മ്മ​ദ് ബി​ലാ​ൽ (23), കൊ​ല്ലൂ​ർ​വി​ള ന​ഗ​റി​ൽ മ​ദീ​ന മ​ൻ​സി​ൽ സ​ൽ​മാ​ൻ(22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മു​ഹ​മ്മ​ദ് ബി​ലാ​ലി​ൽ നി​ന്ന് 2. 260 ഗ്രാം ​മെ​ത്താംഫി​റ്റ​മി​നും സ​ൽ​മാ​നി​ൽ നി​ന്ന് 0.4 ഗ്രാം ​മെ​ത്താംഫി​റ്റ​മി​നും അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വും ആ​ണ് പി​ടി​കൂ​ടി​യ​ത്.​എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ. ര​ജി​ത്ത്,

വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ജി. ​ട്രീ​സ, സു​നി​ത, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്യാം, ​ശ്രീ​നാ​ഥ്, അ​ഖി​ൽ, എ​ക്സൈ​സ് ഡ്രൈ​വ​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ ശി​വ​പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.