സ്‌​കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍ ക​രി​ദി​നം ആ​ച​രി​ച്ചു
Thursday, July 24, 2025 6:16 AM IST
കു​ണ്ട​റ : സ്‌​കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍ ക​രി​ദി​നം ആ​ച​രി​ച്ചു. സ്‌​കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജോ​ലി ചെ​യ്തി​ട്ടും വേ​ത​നം ന​ല്‍​കാ​ത്ത സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ച് ജോ​ലി ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

എ​ല്ലാ​മാ​സ​വും അ​ഞ്ചി​ന് മു​മ്പ് വേ​ത​നം ന​ല്‍​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വാ​ക്ക് പാ​ലി​ക്കു​ക, മ​ന്ത്രി​ത​ല ച​ര്‍​ച്ച​യി​ലെ തീ​രു​മാ​ന​ങ്ങ​ള്‍ ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്കു​ക, മി​നി​മം കൂ​ലി നി​ഷേ​ധി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്കു​ക, തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ടു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക്ക് വേ​ത​നം ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ക​രി​ദി​നം ആ​ച​രി​ച്ചു​ള്ള പ്ര​തി​ഷേ​ധം ഒ​രു സൂ​ച​ന മാ​ത്ര​മാ​ണെ​ന്നും ഉ​ട​ൻ​ശ​മ്പ​ളം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക്ക് സം​ഘ​ട​ന രൂ​പം ന​ല്‍​കു​മെ​ന്നും ഐ​എ​ന്‍​ടി​യു​സി,സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ. ​ഹ​ബീ​ബ് സേ​ട്ട് അ​റി​യി​ച്ചു,