ഉ​മ്മ​ൻ​ചാ​ണ്ടി അനുസ്മരണം
Wednesday, July 23, 2025 6:25 AM IST
ഇ​ള​മ്പ​ള്ളൂ​ർ: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​ദി​നാ​ച​ര​ണ​വും സി.​വി. പ​ദ്മ​രാ​ജ​ൻ അ​നു​സ്മ​ര​ണ​വും യു​ഡി​ഫ് ചെ​യ​ർ​മാ​ൻ കു​രീ​പ്പ​ള്ളി സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് ഇ​ള​മ്പ​ള്ളൂ​ർ ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി.

ഇ​ള​മ്പ​ള്ളൂ​ർ ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പെ​രു​മ്പു​ഴ ഗോ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ജു ഡി ​പ​ണി​ക്ക​ർ, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ, ജെ. ​മ​ധു , ക​ല്ല​ട ഫ്രാ​ൻ​സി​സ്, അ​രു​ൺ അ​ല​ക്സ് തുടങ്ങിയവർ പ്രസംഗിച്ചു.