കൊട്ടിയം:ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കൊട്ടിയം ജംഗ്ഷനിലും പരിസരത്തും ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് നേരിൽ കണ്ട് മനസിലാക്കുകയും ആവശ്യമായ പരിഹാരം ഉണ്ടാക്കുകയും ചെയ്യുന്നതിന് വേണ്ടി ദേശീയപാതയുടെ നിർമാണം കരാർ ഏറ്റെടുത്തിട്ടുള്ള കമ്പനിയുടെ അധികൃതർ കൊട്ടിയം ജംഗ്ഷനിലും പരിസരവും സന്ദർ ശിച്ചു. നിലവിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി.
റൈസിംഗ് കൊട്ടിയം ജില്ലാ കളക്്ടർക്ക് നൽകിയ പരാതിയെ തുടർന്ന് കളക്ടർ സന്ദർശിക്കുകയും കരാർ കമ്പനിയായ ശിവാലയക്ക് നിർശങ്ങൾ നൽകുകയും ചെയ്തിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ റൈസിംഗ് കൊട്ടിയം ഭാരവാഹികളുമായിശിവാലയ അധികൃതർ ചർച്ച നടത്തിയതിനെ തുടർന്നാണ് അവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ എത്തിയത്.
ശിവാലയ മാനേജർ ലിതേന്ദ്ര ജെയിന്റെ നേതൃത്വത്തിലാണ് കൊട്ടിയത്ത് സന്ദർശനം നടത്തിയത്. കൊട്ടിയത്തെ ട്രാഫിക് തടസങ്ങൾ, ഓടയിൽ കൂടി വെള്ളം പോകാത്തത്,
ഫുട്പാത്തുകളിൽ കോൺക്രീറ്റ് കട്ടകൾ കിടക്കുന്നത്, സ്പാനുകളുടെ അടിയിലെ മൺകൂനകൾ, നടപ്പാതയിലെ കേബിളുകൾ, കമ്പികൾ കിടക്കുന്നത്, കൊട്ടിയത്തെ സർവീസ് റോഡുകളിൽ വണ്ടികൾക്ക് കയറാൻ കഴിയാത്ത വിധം കുഴികളായി കിടക്കുന്നത്, കോൺക്രീറ്റ് സ്ലാബുകൾ ഫുട്പാത്തിലേക്ക് തള്ളി നിൽക്കുന്നത് തുടങ്ങി 58 ഓളം പ്രശ്നബാധിത സ്ഥലങ്ങൾ ഏകദേശം ആറ് കിലോമീറ്റർ ദൂരത്തിലുള്ള പ്രശ്നങ്ങൾ റൈസിംഗ് കൊട്ടിയം ഭാരവാഹികൾ ഉദ്യോഗസ്ഥർക്ക് കാണിച്ചു കൊടുത്തു.
ഉടൻതന്നെ ഈ വിഷയങ്ങൾക്ക് എല്ലാം പരിഹാരം ഉണ്ടാക്കാം എന്ന് ശിവാലയ അധികാരികൾ റൈസിംഗ് കൊട്ടിയം ഭാരവാഹികൾക്ക് ഉറപ്പു നൽകി. പ്രസിഡന്റ് അലോഷ്യസ് റൊസാരിയോ, രാജേഷ് ആധാരം, റോയൽ സമീർ, ആയൂബ് മേത്തർ, സന്തോഷ് തട്ടാമല,അശോക് പ്രസാദ്, രാജൻ തട്ടാമല, സക്കീർ ബിസ്മി, അസീർ വേവ്സ് എന്നിവർ ഉദ്യോഗസ്ഥർക്ക് പ്രശ്നബാധിത പ്രദേശങ്ങൾ കാണിച്ചുകൊടുത്തു.