കൊട്ടാരക്കര : വൈഎംസിഎ പുനലൂർ സബ് റീജണലിന്റെ ഏകദിന നേതൃത്വ ശില്പശാല ചെങ്ങമനാട് വൈഎംസിഎയിൽ നടന്നു. അഖിലേന്ത്യ ട്രഷറർ റെജി ജോർജ് ഇടയാറൻമുള ഉദ്ഘാടനം ചെയ്തു.
സബ് റീജണൽ ചെയർമാൻ ഡോ.ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു. മുൻ നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ കെ.ഒ.രാജുക്കുട്ടി, സഖറിയ റമ്പാൻ,എക്യുമെനിക്കൽ സെന്റർ ചെയർമാൻ എൽ.തങ്കച്ചൻ,ജനറൽ കൺവീനർ ഷിബു.കെ. ജോർജ്, ചെങ്ങമനാട് വൈഎംസിഎ പ്രസിഡന്റ് എൽ.ബാബു,
മുൻ സബ് റീജണൽ ചെയർമാൻമാരായ പി.എം.തോമസ്കുട്ടി,കെ. ജോർജ് പണിക്കർ, പി.എ.സജിമോൻ, കെ.ബാബുക്കുട്ടി, കെ.കെ.അലക്സാണ്ടർ,ലീഡർഷിപ്പ് കൺവീനർ പി.ജോൺ,പി.ഒ. ജോൺ, കെ.എം.റെജി,സാനു ജോർജ്, എം.ഗീവർഗീസ്, ലീലാമ്മ ജോർജ്, കെ.ജോർജുകുട്ടി,കെ.ജോണി, കെ.കെ.തോമസ് ,കെ.അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.