ഉ​ഴ​വൂ​ർ വി​ജ​യ​ൻ അനുസ്മരണം നടത്തി
Thursday, July 24, 2025 6:06 AM IST
കൊല്ലം : എ​ൻ​സി​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന ഉ​ഴ​വൂ​ർ വി​ജ​യ​ന്‍റെഎ​ട്ടാ​മ​ത് ച​ര​മ​വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ എ​ൻ​സി​പി​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി .​പ​ദ്മാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു .ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ഘ​വ​ൻ​പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ എ​ൻ​സി​പി​എ​സ് സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ​സ് .പ്ര​ദീ​പ്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ​സ് .രാ​ജീ​വ്,കു​ണ്ട​റ പ്ര​താ​പ​ൻ സ​ക്കീ​ർ ഹു​സൈ​ൻ, അ​ഡ്വ. മി​ലി​ശ്രീ, എം. ​എ. റ​ഹ്മാ​ൻ, ചെ​ന്ന​ലി​ൽ ഗോ​പ​കു​മാ​ർ, ഡോ. ​പ​ദ്മ​കു​മാ​ർ,മ​ഠ​ത്തി​ൽ രാ​ജേ​ഷ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.