മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് ആ​റ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്
Thursday, July 24, 2025 6:16 AM IST
ചവറ: മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ വ​ള്ളം മ​റി​ഞ്ഞ് ആ​റു തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ​രി​ക്ക്. ശ​ക്തി​കു​ള​ങ്ങ​ര ഫി​ഷിം​ഗ് ഹാ​ർ​ബ​റി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 9.30 നാ​യി​രു​ന്നു അ​പ​ക​ടം.

മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ വ​ള്ളം ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽപ്പെ​ട്ട് നി​യ​ന്ത്ര​ണം വി​ട്ടു പു​ലി​മു​ട്ടി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വ​ള്ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ക​ട​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന മ​റ്റു വ​ള്ള​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ സ്ഥ​ല​ത്ത് എ​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട എ​ല്ലാ​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്ക്ക് എ​ത്തി​ച്ചു.

അ​മ്പ​ല​പ്പു​ഴ ക​രൂ​ർ സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ അ​ഖി​ൽ (24), അ​ഭി​ന​ന്ദ് (22), ചെ​റി​യ​ഴീ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ സു​ജി​ത് (42), ഷ​ൺ​മു​ഖ​ൻ (46), ര​ഞ്ജി​ത് (40) , രാ​ജീ​വ് (44) എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വ​ള്ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നത്. ഇ​വ​രെ പി​ന്നീ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

പ​ണ്ടാ​ര​ത്തു​രു​ത്ത് സ്വ​ദേ​ശി രാ​ജേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​വ​രം അ​റി​ഞ്ഞു ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.