60 ട​ണ്‍ നാ​ട​ന്‍ മ​ട്ട​അ​രി വി​പ​ണി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ‘ക​തി​ര്‍​മ​ണി’ കൃഷി 250 ഏ​ക്ക​റി​ലേ​ക്ക്
Thursday, July 24, 2025 6:05 AM IST
കൊല്ലം :ത​രി​ശി​ട​ങ്ങ​ളി​ല്‍ നെ​ല്‍​കൃ​ഷി​യു​ടെ സ​മൃ​ദ്ധി​വി​ള​യി​ക്കു​ക​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്. ‘ക​തി​ര്‍​മ​ണി’ പ​ദ്ധ​തി​ക്ക് വ​യ​സ് ര​ണ്ടാ​കു​മ്പോ​ള്‍ വി​പ​ണി​യി​ല്‍ നി​റ​യു​ന്ന​ത് 60 ട​ണ്‍ മ​ട്ട​അ​രി. ത​രി​ശ്‌​നെ​ല്‍​പ്പാ​ട​ങ്ങ​ളി​ല്‍​നി​ന്ന് മു​ണ്ട​ക​ന്‍ കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ​വ ഏ​റ്റെ​ടു​ത്താ​ണ് കൃ​ഷി. കൃ​ഷി​യി​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​ത് കൃ​ഷി​ഭ​വ​നു​ക​ളാ​ണ്.

ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന നെ​ല്ലി​ന് താ​ങ്ങ് വി​ല ന​ല്‍​കു​ന്നു. അ​രി സം​ഭ​രി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ലേ​ബ​ലി​ല്‍ ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ല്‍​പ​ന്ന​മാ​ക്കി​മാ​റ്റി​യാ​ണ് വി​പ​ണ​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്. 325 രൂ​പ​യ്ക്ക് അ​ഞ്ച് കി​ലോ വീ​ത​മു​ള്ള പാ​ക്ക​റ്റു​ക​ളാ​യാ​ണ് വി​ല്‍​പ​ന. ഉ​പോ​ല്‍​പ്പ​ന്ന​ങ്ങ​ളാ​യി പൊ​ടി​യ​രി​യും ത​വി​ടും കൂ​ടി​യു​ണ്ട്.

ത​ന​തു പ്ലാ​ന്‍ ഫ​ണ്ടു​ക​ളി​ല്‍ നി​ന്ന് ഒ​രു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 2023-24ലാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ടം; ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലൂ​ടെ 25 കൃ​ഷി​ഭ​വ​നു​ക​ള്‍ മു​ഖേ​ന 350 ഏ​ക്ക​ര്‍ ത​രി​ശി​ല്‍.

സ​ബ്സി​ഡി​യാ​യി ഹെ​ക്ട​റി​ന് 35,000 രൂ​പ​യും ഭൂ​വു​ട​മ​ക​ള്‍​ക്ക് ഇ​ന്‍​സെ​ന്‍റീവാ​യി 5,000 രൂ​പ​യും ന​ല്‍​കി. കി​ലോ​യ്ക്ക് 28.20 രൂ​പ ന​ല്‍​കി നെ​ല്ല് സം​ഭ​രി​ച്ചു. ഓ​യി​ല്‍ പാം ​ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ വെ​ച്ചൂ​രി​ലു​ള്ള മോ​ഡേ​ണ്‍ റൈ​സ് മി​ല്ലി​ല്‍ സം​സ്‌​ക​രി​ച്ച് 'ക​തി​ര്‍​മ​ണി' ബ്രാ​ന്‍​ഡി​ല്‍ 60 ശ​ത​മാ​നം ത​വി​ട്ക​ല​ര്‍​ന്ന ഗു​ണ​മേന്മ​യു​ള്ള അ​രി​യാ​യി വി​പ​ണി​യി​ല്‍ എ​ത്തി​ച്ചു.

പാ​ട​ശേ​ഖ​ര​സ​മി​തി​ക​ള്‍, സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ള്‍, കൃ​ഷി​ക്കൂ​ട്ട​ങ്ങ​ള്‍, ഗ്ര​ന്ഥ​ശാ​ല കൂ​ട്ടാ​യ്മ​ക​ള്‍ എ​ന്നി​വ മു​ഖേ​ന​യാ​ണ് കൃ​ഷി ന​ട​ത്തി​യ​ത്. 350 ട​ണ്‍ നെ​ല്ല് ഉ​ദ്പാ​ദി​പ്പി​ച്ചു. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ (2024-25) 241.4 ഏ​ക്ക​ര്‍ ത​രി​ശ്‌​നി​ല​ത്തി​ല്‍ കൃ​ഷി ന​ട​ത്തി. ത​ട്ടാ​ര്‍​ക്കോ​ണം, ചെ​റി​യേ​ല, ച​ട​യ​മം​ഗ​ലം, തേ​വ​ല​ക്ക​ര പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ ജ്യോ​തി, ഉ​മ, ശ്രേ​യ​സ് നെ​ല്ലി​ന​ങ്ങ​ള്‍ കൃ​ഷി​ചെ​യ്ത് 52 ട​ണ്‍ നെ​ല്ല് സം​ഭ​രി​ച്ചു.

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഔ​ട്ട്‌​ലെ​റ്റ്,കു​ടും​ബ​ശ്രീഎ​ക്കോ ഷോ​പ്പു​ക​ള്‍, കൃ​ഷി​ഭ​വ​നു​ക​ള്‍, തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍ വ​ഴി ക​തി​ര്‍​മ​ണി നാ​ടാ​കെ​യെ​ത്തി​ച്ചു.മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ (2025-26) പു​തു​താ​യി 250 ഏ​ക്ക​റി​ല്‍ വ്യാ​പി​പ്പി​ക്കു​ന്ന കൃ​ഷി സെ​പ്റ്റം​ബ​ര്‍-​ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ആ​രം​ഭി​ക്കും.

ത​രി​ശാ​യ 450 ഏ​ക്ക​റി​ല്‍ നെ​ല്‍​കൃ​ഷി വ്യാ​പി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി​കാ​ര​ണ​മാ​യ​ത്. ത​രി​ശു നി​ല​ങ്ങ​ള്‍ കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം ക​ര്‍​ഷ​ക​ര്‍​ക്ക് മി​ക​ച്ച വ​രു​മാ​ന​വും ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ.​ഗോ​പ​ന്‍ വ്യ​ക്ത​മാ​ക്കി.