യു​വാ​വി​നെ ആ​ക്ര​മി​ച്ചയാൾ പി​ടി​യി​ല്‍
Friday, July 25, 2025 6:29 AM IST
കൊ​ല്ലം: യു​വാ​വി​നെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച പ്ര​തി പി​ടി​യി​ല്‍. ക​ല്ലു​വാ​തു​ക്ക​ല്‍ ആ​ഴാ​ത്ത് അ​നീ​ഷ്(33) ആ​ണ് പാ​രി​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​ല​ക്ഷ്യ​മാ​യി ഓ​ട്ടോ​റി​ക്ഷ പാ​ര്‍​ക്ക് ചെ​യ്ത​ത് ചേ​ദ്യം​ചെ​യ്ത യു​വാ​വി​നെ അ​നീ​ഷും കൂ​ട്ടാ​ളി​യും ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

യു​വാ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പാ​രി​പ്പ​ള്ളി പോ​ലീ​സ് ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍​ക്കെ​തി​രേ ന​ര​ഹ​ത്യ​ശ്ര​മം അ​ട​ക്ക​മു​ള്ള ഒ​ന്‍​പ​തോ​ളം ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. കാ​പ്പ പ്ര​കാ​രം ന​ട​പ​ടി​ക​ളും നേ​രി​ട്ടി​ട്ടു​ണ്ട്.