ആ​രാ​ധ​നാ​ല​യത്തിൽ അക്രമം: ര​ണ്ടു പേ​ർ പി​ടി​യി​ൽ
Thursday, July 24, 2025 6:06 AM IST
കൊ​ട്ടാ​ര​ക്ക​ര: മൈ​ലം ആ​ക്ക​വി​ള കു​ള​പ്പാ​റ മ​ല​യി​ൽ കി​രാ​ത​മൂ​ർ​ത്തി ക്ഷേ​ത്രം ആ​രാ​ധ​ന​ത്ത​റ​യി​ൽ അ​ക്ര​മം കാ​ട്ടി​യ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ.

പാ​റ​മു​ക​ളി​ലെ ശി​വാ​രാ​ധ​ന​ത്ത​റ​യ്ക്കു കേ​ടു​വ​രു​ത്തു​ക​യും വി​ള​ക്കു സൂ​ക്ഷി​ച്ചി​രു​ന്ന ചി​ല്ലു​കൂ​ട് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കു​ര മു​ക​ളു​വി​ള പ​ടി​ഞ്ഞാ​റ്റ​തി​ൽ അ​ഖി​ൽ(26), സു​ഹൃ​ത്ത് പ്ര​ജി​ൻ(20) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

ക്ഷേ​ത്രം ട്ര​സ്റ്റ് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ൽ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.