‘ഒ​രു വ​യ​റൂ​ട്ടാം’ പ​ദ്ധ​തി​ക്ക് കി​ഴ​ക്കേ​ക്ക​ര സെ​ന്‍റ് മേ​രീ​സ് സ്കൂളിൽ തു​ട​ക്കം
Wednesday, July 23, 2025 6:31 AM IST
കി​ഴ​ക്കേ​ക്ക​ര: കി​ഴ​ക്കേ​ക്ക​ര സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി​സി കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വ​യ​റൂ​ട്ടാം പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു.

സ്കൂ​ൾ ബ​ർ​സാ​ർ ഫാ. ​ഗീ​വ​ർ​ഗീ​സ് എ​ഴി​യ​ത്തി െന്‍റ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം പി​ങ്ക് പോ​ലീ​സ് എ ​എ​സ് ഐ ​എ​ൽ. ജ്യോ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ ശേ​ഖ​രി​ച്ച പൊ​തി​ച്ചോ​റു​ക​ൾ കോ​ക്കാ​ട് അ​മ്മ മ​ഠ​ത്തി​ന് കൈ​മാ​റി.

കു​ട്ടി പോ​ലീ​സു​കാ​രു​ടെ ന​ന്മ​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് ടി. ​ടി.​പ്രി​ൻ​സി​പ്പ​ൽ ജോ​മി,ടി.​ഹെ​ഡ്മാ​സ്റ്റ​ർ രാ​ജു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി​നി​ൽ ജോ​ൺ, പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ ഫാ. ​ജോ​ർ​ജ് ഭ​ട്ട​ശ്ശേ​രി​ൽ, ഡി.​ഐ മാ​ത്യു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി.​പി.​ഒ മാ​രാ​യ ഷെ​ർ​ലി കെ, ​രാ​ജീ​വ് രാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.