കു​രി​ശ​ടി​യി​ലെ നേ​ർ​ച്ച​പ്പെ​ട്ടി ത​ക​ർ​ത്തനി​ല​യി​ൽ
Wednesday, April 24, 2024 10:56 PM IST
മ​ങ്കൊ​മ്പ്: പ​ള്ളി​ക്കൂ​ട്ടു​മ്മ ഫാ​ത്തി​മാ​മാ​താ പ​ള്ളി​യു​ടെ പ​ള്ളി​ക്കൂ​ട്ടു​മ്മ ജം​ഗ്ഷ​നി​ലു​ള്ള കു​രി​ശ​ടി​ക്കുനേ​രെ സാ​മൂ​ഹ്യവി​രു​ദ്ധ അ​ക്ര​മം. കു​രി​ശ​ടി​യു​ടെ ഭാ​ഗ​മാ​യ നേ​ർ​ച്ച​പ്പെ​ട്ടി​യു​ടെ പൂ​ട്ട് ത​ല്ലി​ത്ത​ക​ർ​ത്തു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നേ​ർ​ച്ച​പ്പെ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന നോ​ട്ടു​ക​ളും നാ​ണ​യ​ങ്ങ​ളും സ​മീ​പ​ത്തു ചി​ത​റി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച പ​ള്ളി​യ​ധി​കൃ​ത​ർ നേ​ർ​ച്ച​പ്പെ​ട്ടി തു​റ​ന്നു നേ​ർ​ച്ച​പ്പ​ണം എ​ടു​ത്തി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അ​ക്ര​മ​സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ​ള്ളി​യ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് രാ​മ​ങ്ക​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

കു​രി​ശ​ടി​യി​ലു​ള്ള നേ​ർ​ച്ച​പ്പെ​ട്ടി സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ക​ർ​ത്ത ന​ട​പ​ടി​യി​ൽ പാ​രീ​ഷ് കൗ​ൺ​സി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വി​കാ​രി ഫാ.​ ജോ​സ് പു​ത്ത​ൻ​ചി​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജെ. ​പ്ര​സാ​ദ്, മാ​ർ​ട്ടി​ൻ പു​ത്ത​ൻ​വീ​ട്, ബി​നു ജെ. ​നാ​ൽ​പ​ത്ത​ഞ്ചി​ൽ, റെ​ന്നി മാ​ത്യു, സി​ബി മൂ​ലം​കു​ന്നം, വി​ൽ​സ​പ്പ​ൻ മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.