കെസിവൈഎം "പ​ത്താ​മു​ദ​യം’ കാ​ർ​ഷി​ക കൂ​ട്ടാ​യ്മ ശ്ര​ദ്ധേ​യ​മാ​യി
Wednesday, April 24, 2024 6:26 AM IST
പാ​ല​ക്ക​യം : കാ​ർ​ഷി​ക മേ​ഖ​ല​യാ​യ പാ​ല​ക്ക​യ​ത്തെ യു​വ​ജ​ന​ങ്ങ​ൾ ഒ​രു​മി​ച്ച് കൂ​ടി ത​യാ​റാ​ക്കി​യ പ​രി​പാ​ടി "പ​ത്താ​മു​ദ​യം : പ​ത്ത് തൈ ​ന​ട്ടാ​ലോ’ കാ​ർ​ഷി​ക കൂ​ട്ടാ​യ്മ ശ്ര​ദ്ദേ​യ​മാ​യി. പാ​ല​ക്ക​യം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ലെ കെ​സി​വൈ​എം യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

രാ​വി​ലെ 9.30ന് ​ആ​രം​ഭി​ച്ച പ​രി​പാ​ടി​ പാ​ല​ക്ക​യം പ​ള്ളി വി​കാ​രി ഫാ. ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മു​ഖ ക​ർ​ഷ​ക​നും നി​ര​വ​ധി കാ​ർ​ഷി​ക മേ​ഖ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​വു​റ്റ സം​ഘാ​ട​ക​നു​മാ​യ ചാ​ർ​ളി മാ​ത്യൂ പാ​ല​ക്കു​ഴി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ത​ങ്ക​ച്ച​ൻ പാ​റ​ക്കു​ട്ടി, വാ​ർ​ഡ് മെം​ബ​ർ ത​നു​ജ രാ​ധാ​കൃ​ഷ്ണ​ൻ, ബെ​റ്റി ലോ​റ​ൻ​സ്, സെ​ബാ​സ്റ്റ്യ​ൻ കു​ന്നും​ഭാ​ഗ​ത്ത്, മ​ന്യ സാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.