എ​സ്ഐ - ​അ​ഭി​ഭാ​ഷ​ക ത​ർ​ക്കം : എ​സ്ഐക്കെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി ത​ള്ളി
Wednesday, April 24, 2024 6:26 AM IST
ആ​ല​ത്തൂ​ർ: എ​സ്ഐ ​ആ​യി​രു​ന്ന വി.​ആ​ർ. റ​നീ​ഷിനെ​തി​രെ അ​ഡ്വ.അ​ക്വി​ബ് സു​ഹൈ​ൽ ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി ആ​ല​ത്തൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ടേ​റ്റ് കോ​ട​തി ത​ള്ളി.

വാ​ഹ​നാ​പ​ക​ട കേ​സി​ൽ ഉ​ൾ​പ്പെ​ട്ട വാ​ഹ​നം വി​ട്ടു​ന​ൽ​കാ​നു​ള്ള കോ​ട​തി ഉ​ത്ത​ര​വു​മാ​യി ചെ​ന്ന അ​ഭി​ഭാ​ഷ​ക​നോ​ട് വാ​ഹ​നം ന​ൽ​കാ​തെ അ​ന്ന​ത്തെ എ​സ്ഐ ​ആ​യി​രു​ന്നു വി.​ആ​ർ. റ​നീ​ഷ് മോ​ശ​മാ​യി സം​സാ​രി​ച്ചു എ​ന്ന​താ​യി​രു​ന്നു സം​ഭ​വം.

​ഇൗ സം​ഭ​വ​ത്തി​ൽ അ​ഡ്വ. അ​ക്വീ​ബ് സു​ഹൈ​ൽ എ​സ്.​ഐ. റ​നീ​ഷി​നെ​തി​രെ ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യാ​ണ് ത​ള്ളി​യ​ത്. 2024 ജ​നു​വ​രിയിലാണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​ന്ന​ത്തെ സം​ഭ​വ​ത്തി​ന്‍റെ സിസിടിവി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ കോ​ട​തി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രു​ന്നു ന​ട​പ​ടി. എ​സ്ഐ വി.ആർ. ​റ​നീ​ഷി​ന് വേ​ണ്ടി അ​ഡ്വ.​സു​ധീ​ഷ് കെ.​മേ​നോ​ൻ, അ​ഡ്വ.ആർ.ബി. ലോ​യ്ഡ് എ​ന്നി​വ​രാ​ണ് ഹാ​ജ​രാ​യ​ത്.