x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടു​മു​റ്റ​ത്തും ചെ​ടി​ച്ച​ട്ടി​ക​ളി​ലും ച​ക്ക​ക്കൂ​ട്ട​ങ്ങ​ളു​ടെ കൗ​തു​ക​ക്കാ​ഴ്ച

വെബ്ഡെസ്ക്
Published: November 11, 2026 07:04 AM IST | Updated: November 11, 2026 07:04 AM IST

മം​ഗ​ലം​ഡാം സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​മു​റ്റ​ത്തെ കു​ഞ്ഞ​ൻ പ്ലാ​വി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ച​ക്ക​ക​ൾ.

മം​ഗ​ലം​ഡാം: ച​ക്ക​യു​ടെ അ​തി​ശ​യ കാ​ഴ്ച​ക​ളാ​ണി​പ്പോ​ൾ.​അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ലും വീ​ട്ടു​മു​റ്റ​ത്തും ചെ​ടി​ച്ച​ട്ടി​ക​ളി​ലു​മെ​ല്ലാം പ​ച്ച​ക്ക​റി വി​ള​യും മ​ട്ടി​ലാ​ണ് കു​ഞ്ഞ​ൻ പ്ലാ​വു​ക​ളി​ൽ ച​ക്ക നി​റ​ഞ്ഞ് വി​സ്മ​യ​മാ​കു​ന്ന​ത്.

പ​ണ്ടു​കാ​ല​ങ്ങ​ളി​ൽ പ​റ​മ്പു​ക​ളു​ടെ അ​തി​ർ​ത്തി​ക​ളി​ലും മ​റ്റു ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തു​മാ​യി​രു​ന്നു പ്ലാ​വ് ന​ട്ടു​വ​ള​ർ​ത്തി​യി​രു​ന്ന​ത്. പ്ലാ​വ് വ​ലു​താ​യി പ​ന്ത​ലി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് പ്ലാ​വ് ന​ടാ​ൻ സ്ഥ​ല കൂ​ടു​ത​ൽ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്.

എ​ന്നാ​ൽ കാ​ലം മാ​റി ഇ​പ്പോ​ൾ പ​ച്ച​ക്ക​റി​ന​ടു​ന്ന ചെ​റി​യ സ്ഥ​ല​ത്തും പ്ലാ​വി​ൻ തൈ ​വ​ള​ർ​ന്ന് ച​ക്ക നി​റ​യും. ന​ല്ല വെ​യി​ൽ കി​ട്ടു​ന്ന സ്ഥ​ല​മാ​ക​ണ​മെ​ന്നു മാ​ത്രം. ന​ല്ല ച​ക്ക കി​ട്ട​ണ​മെ​ങ്കി​ൽ നാ​ട​ൻ പ്ലാ​വ് ത​ന്നെ വേ​ണ​മെ​ന്ന​തി​നും പ്ര​സ​ക്തി​യി​ല്ലാ​താ​യി.
ഈ ​കു​ഞ്ഞ​ൻ പ്ലാ​വി​ലെ ച​ക്ക​ക​ൾ​ക്കു​മു​ണ്ട് തേ​നൂ​റു​ന്ന മ​ധു​ര​വും രു​ചി​യും. എ​ട്ടും പ​ത്തും അ​ടി ഉ​യ​ര​മു​ള്ള പ്ലാ​വി​ൽ ത​ന്നെ ഇ​രു​പ​തും മു​പ്പ​തും ച​ക്ക​യു​ണ്ടാ​കു​ന്നു.

അ​ഞ്ചും ആ​റും കി​ലോ തൂ​ക്ക​വു​മു​ണ്ട് ഓ​രോ ച​ക്ക​യ്ക്കും. പ്ലാ​വി​ന് ഉ​യ​ര​മി​ല്ലാ​ത്ത​തി​നാ​ൽ ച​ക്ക പ​റി​ക്കാ​ൻ ആ​ളെ അ​ന്വേ​ഷി​ച്ച് ബു​ദ്ധി​മു​ട്ടേ​ണ്ട. വി​യ​റ്റ്നാം സൂ​പ്പ​ർ ഏ​ർ​ലി എ​ന്ന ഇ​നം പ്ലാ​വ് മു​ത​ൽ വി​വി​ധ​യി​ന​മു​ണ്ട് കു​ള്ള​ൻ പ്ലാ​വു​ക​ൾ. മം​ഗ​ലം​ഡാം സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​ക്കു ചു​റ്റും ച​ക്ക കൗ​തു​കം നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2018 ൽ ​ആ​രം​ഭി​ച്ച പ്ലാ​വ് കൃ​ഷി പി​ന്നീ​ടു​വ​ന്ന വി​കാ​രി​യ​ച്ച​ൻ​മാ​ർ പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ ച​ക്ക സ​മൃ​ദ്ധി​യാ​യി.

ദേ​വാ​ല​യ​ത്തി​നു ചു​റ്റും സ്കൂ​ൾ ഗ്രൗ​ണ്ടി​ലും ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തു​മെ​ല്ലാം ഇ​പ്പോ​ൾ കു​ഞ്ഞ​ൻ പ്ലാ​വു​ക​ളു​ടെ കൗ​തു​ക ലോ​ക​മാ​ണ്.

Tags : clusters of jackfruit Nattuvishesham DistrictNews

Recent News

Corehub Up