ഫാത്തിമ തഹ്ലിയ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
മുക്കം: എംഎഎംഒ കോളജ് ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. വിവിധ വകുപ്പുകളിൽ നിന്നായി ഇരുനൂറോളം വിദ്യാർഥികൾ ബിരുദം സ്വീകരിച്ചു. ഫാത്തിമ തഹ്ലിയ എംഎൽഎ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ച് ബിരുദദാനം നടത്തി. മുക്കം മുസ്ലിം ഓർഫജ് സിഇഒ അബ്ദുള്ളകോയ ഹാജി അധ്യക്ഷനായി. കോളജ് പ്രിൻസിപ്പൽ ഡോ. ഇ.കെ. സാജിദ് ബിരുദ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്റ്റാഫ് ക്ലബ് സെക്രട്ടറി കെ.എച്ച്. ഷുക്കൂർ, ചീഫ് എക്സാമിനർ വി. ജാഫർ, എ. ലുക്മാൻ എന്നിവർ പ്രസംഗിച്ചു.
Tags : graduation ceremony