പേയാട്: കളിക്കളമില്ലാത്ത വിളപ്പിൽ പഞ്ചായത്തിന് ഒടുവിൽ കളികളമായി. ബജറ്റിൽ ഉൾപ്പെടുത്തിയ തുകയിൽ ആദ്യഘട്ടമായി സ്ഥലംവാങ്ങി കളിക്കളം നിർമിക്കാൻ 3.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പഞ്ചായത്തിലുൾപ്പെട്ട മൈലാടി വാർഡിലെ പറമ്പുംതല നെല്ലിവിളയിൽ കവടിയാർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 2.37ഏക്കർ ഭൂമിയിലാണ് കളിക്കളം നിർമിക്കുക.
കാലങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യമാണു പരിഹരിക്കപ്പെടുന്നത്. കേരളോത്സവത്തിന്റെ ഭാഗമായുള്ള കായികമത്സരങ്ങൾ നടത്താൻ സമീപത്തെ ഗ്രാമങ്ങളെയാണ് വിളപ്പിൽ പഞ്ചായത്ത് ആശ്രയിക്കുന്നത്. കുട്ടികളും യുവാക്കളും റോഡിലും സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിലുമാണ് കളിയിടം കണ്ടെത്തിയിരുന്നത്. നിരവധി കായികതാരങ്ങളെ സംഭാവന ചെയ്തവിളപ്പിൽ ഗ്രാമത്തിന്റെ ദുരവസ്ഥ നാട്ടുകാർ പരാതിയായി ഉന്നയിച്ചിരുന്നു.
തുടർന്നു നടത്തിയ ശ്രമഫലമാണു കളിസ്ഥലം യാഥാർഥ്യമാകാൻ കാരണം. മൈലാടിയിൽ കളിക്കളം നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.
Tags : nattu vishesham Administrative approval