അസോസിയേഷൻ ഭാരവാഹികൾ ലഘുലേഖകൾ വിതരണം ചെയ്യുന്നു.
ചെറുപുഴ: പെരിങ്ങോം കെപി നഗറിനോട് പെരിങ്ങോം വയക്കര പഞ്ചായത്ത് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെപി നഗർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. ഏറെ തിരക്കേറിയ കെപി നഗർ ജംഗ്ഷനിലും കോളജ് ജംഗ്ഷനിലും ഓരോ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ നിവേദനം നൽകിയെങ്കിലും ഇവിടങ്ങളിൽ ലൈറ്റ് അനുവദിക്കേണ്ടതില്ലെന്ന നിഷേധതാത്മക നിലപാടാണ് പഞ്ചായത്ത് സ്വീകരിച്ചത്.
സ്ഥലം എംഎൽഎയെ പോലും പരിപാടികളിൽ പങ്കെടുപ്പിക്കാതെ അവഗണിക്കുകയാണെന്നും അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.
പഞ്ചായത്തിന്റെ നീതി നിഷേധ നിലപാടുകൾ ചൂണ്ടിക്കാട്ടിയും അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ലഘുലേഖ വിതരണം ആരംഭിച്ചതായും ഇവർ പറഞ്ഞു. പത്രസമ്മേളനത്തിൽ ഭാരവാഹികളായ എം.വി. കുഞ്ഞിരാമൻ, സി. സുന്ദരൻ, രാഗിണി ബിജു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags :