വിദ്യാർഥികൾ ബോധവത്കരണവുമായി വേലുതംപാളയം ഗ്രാമത്തിൽ.
കോയമ്പത്തൂർ: കിണത്തുക്കടവ് ബ്ലോക്കിന് കീഴിലുള്ള ദേവരായപുരം പഞ്ചായത്തിലെ വേലുതംപാളയം ഗ്രാമത്തിലെ കർഷകർക്കു ബോധവത്കരണവുമായി അമൃത കോളജ് ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ വിദ്യാർഥികൾ.ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായാണ് വിദ്യാർഥികൾ തെങ്ങിലെ കീട- രോഗ നിയന്ത്രണത്തെക്കുറിച്ച് ബോധവത്കരണം നൽകിയത്. തെങ്ങിലെ ദ്രുതവാട്ടം, കീടങ്ങളെ പ്രതിരോധിക്കേണ്ട രീതികൾ എന്നിവയെക്കുറിച്ച് പ്രത്യേക ക്ലാസെടുത്തു. കോളജ് ഡീൻ ഡോ. സുധീഷ് മണലിലിന്റെ നിർദേശാനുസരണം ഹർഷിനി, നന്ദകിഷോർ, സ്വരൂപ്, കൃഷ്ണഞ്ജന, ധരുണിക, മെഹർ, മേഘ മണികണ്ഠൻ, അളകനന്ദ, ശുഭഹാരിണി, ഹരികൃഷ്ണൻ, ലക്ഷ്മി, അമൃത എന്നീ വിദ്യാർഥികളാണ് കർഷക ബോധവത്കരണത്തിനു നേതൃത്വം നൽകിയത്.
Tags :