ഇര്‍ഷാദ്
കാസര്‍ഗോഡ്: കാറില്‍ വില്പനയ്ക്കായി സൂക്ഷിച്ച 1.68 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ മേല്‍പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തു. പെരുമ്പള കോളിയടുക്കത്തെ എം.എ.ഇര്‍ഷാദ് (35) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി കോളിയടുക്കം-കൂളിക്കുന്ന് റോഡിലാണ് സംഭവം. ജില്ലാ ഡാന്‍സാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേല്‍പറമ്പ് എസ്ഐ ടി.അഖിലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
പ്രതി സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ മാറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. കാര്‍, ഐഫോണ്‍, പണം എന്നിവയും പൊലിസ് കസ്റ്റഡിയിലെടുത്തു. ലഹരിമരുന്ന് ബംഗളുരുവില്‍ നിന്നും വില്പനയ്ക്കായി കൊണ്ടുവന്നതാണെന്നും പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലിസിനോട് പറഞ്ഞു.
Tags : District News Nattuvishesham Arrested MDMA