x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ​ട്ടി​സ്റ്റ് ഭ​ട്ട​തി​രി​യു​ടെ സം​ഭാ​വ​ന​ക​ൾ മ​ഹ​ത്ത​രം: കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ


Published: April 14, 2026 05:13 AM IST | Updated: April 14, 2026 05:13 AM IST

തി​രുവനന്തപുരം: ഭ​ട്ട​തി​രി​യു​ടെ ര​ച​നാ​ശൈ​ലി മ​ല​യാ​ള അ​ക്ഷ​ര​ങ്ങ​ൾ​ക്ക് വ്യ​ക്തി​ത്വ​വും കൂ​ടു​ത​ൽ സൗ​ന്ദ​ര്യ​വും പ​ക​ർ​ന്നു ന​ല്കിയെന്നു പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ കാ​ര​ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ. പ്ര​ശ​സ്ത ക​ലി​ഗ്ര​ഫി ക​ലാ​കാ​ര​ൻ ആ​ർ​ട്ടി​സ്റ്റ് നാ​രാ​യ​ണ ഭ​ട്ട​തി​രി​യു​ടെ ക​ലി​ഗ്ര​ഫി ജീ​വി​ത​ത്തിന്‍റെ 45-ാം വ​ർ​ഷി കാ​ഘോ​ഷ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ക്സ്പ്ര​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ള​യ​മ്പ​ലം മാ​വെ​റി​ക്ക് സ്റ്റു​ഡി​യോ ആ​ൻ​ഡ് ആ​ർ​ട്ട് ഗ്യാ​ല​റി​യി​ൽ ആ​യി​രു​ന്നു ച​ട​ങ്ങ്.

മ​ല​യാ​ള അ​ക്ഷ​ര​ങ്ങ​ളു​ടെ അ​ർ​ഥം വെ​ളി​വാ​കു​ന്ന രീ​തി​യി​ലാ​ണ് ഭ​ട്ട​തി​രി​യു​ടെ ര​ച​നാ​ശൈ​ലി. "ഇ​ല' എ​ന്ന് ഭ​ട്ട​തി​രി എ​ഴു​തു​മ്പോ​ൾ ഇ​ല​യു​ടെ അ​നു​ഭ​വം അ​നു​വാ​ച​ക​ർ​ക്ക് ല​ഭി​ക്കു​ന്നു. "കാ​റ്റ്' എ​ന്ന് എ​ഴു​തു​മ്പോ​ൾ കാ​റ്റി​ന്‍റെ അ​നു​ഭൂ​തി​യും ല​ഭി​ക്കു​ന്നു​ണ്ട്. മ​ല​യാ​ള ലി​പി​ക​ളി​ൽ ചി​ത്ര​ക​ല​യു​ടെ സാ​ധ്യ​ത​ക​ളും കൂ​ട്ടിച്ചേ​ർ​ത്ത് പു​തി​യ ര​ച​നാ​ശൈ​ലി ആ​വി​ഷ്ക​രി​ച്ച​തും ഭ​ട്ട​തി​രി​യു​ടെ ഈ ​രം​ഗ​ത്തെ വ​ലി​യ സം​ഭാ​വ​ന​യാ​ണ്. കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

മ​ല​യാ​ള അ​ക്ഷ​ര​ങ്ങ​ൾ​ക്ക് പേ​രും പെ​രു​മ​യും ല​ഭി​ക്കു​വാ​നും ഭ​ട്ട​തി​രി​യു​ടെ ര​ച​നാ​ശൈ​ലി സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. കു​ട്ടി​ക​ളി​ൽ രൂ​പബോ​ധം ഉ​ണ്ടാ​ക്കു​വാ​നും അ​വ​രു​ടെ ഭാ​വ​ന​യും ചി​ന്താ​ശ​ക്തി​യും ഉ​ണ​ർ​ത്തു​വാ​നും ഭ​ട്ട​തി​രി​യു​ടെ ക​ലിഗ്ര ഫി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണമെ ന്നും കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കചട​തപ - "ഭ​ട്ട​തി​രി​യു​ടെ ക​ലി​ഗ്ര​ഫി​യും മ​ല​യാ​ളി​യും' എ​ന്ന വി​ഷ​യ​ത്തെ മു​ൻ​നി​ർ​ത്തി എ​ക്സ്പ്ര​ഷ​ൻ ചെ​യ​ർ​മാ​ൻ സി.​ഇ. സു​നി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.​ മ​ല​യാ​ളി​ക്ക് ഒ​രു ഭാ​ഷാ സൗ​ന്ദ​ര്യ​ശാ​സ്ത്ര​ത്തി​ന്‍റെ ദാ​രി​ദ്ര്യ​മു​ണ്ടെ​ന്നും അ​തി​നെ ഒ​രു പ​രി​ധിവ​രെ പ​രി​ഹ​രി​ക്കു​ന്ന​ത് ഭ​ട്ട​തി​രി​യു​ടെ കാ​ലി​ഗ്ര​ഫി​യാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭ​ട്ട​തി​രി ത​ന്‍റെ ക​ലി​ഗ്ര​ഫി ഇ​ട​പെ​ട​ലു​ക​ളെക്കുറി​ച്ച് വ​ർ​ക്ക്ഷോ​പ്പി​ലൂ​ടെ സം​വ​ദി​ച്ചു. ലി​പി​ക​ൾ​ക്ക് താ​ൻ അ​ർ​ഥങ്ങ​ളു​ടെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തോ​ടൊ​പ്പം ക​ലാ​പ​ര​മാ​യ പ്രാ​ധാ​ന്യ​വും ന​ൽ​കാ​നാ​ണ് പ​രി​ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ക്സ്പ്ര​ഷ​ൻ സി​ഇഒ ​യും എ​ഡി​റ്റ​റു​മാ​യ ര​ജ​നി​ മേ​നോ​ൻ മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു. ചി​ത്ര​ക​ലാ നി​രൂ​പ​ക​നും പ്ര​ഭാ​ഷ​ക​നു​മാ​യ സി. ​അ​ശോ​ക​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ആ​ർ​ട്ടി​സ്റ്റ് സു​ധ​ർ​മ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്യ​നാ​ട് രാ​ജേ​ന്ദ്ര​ൻ, സു​ജാ​ത ദേ​വി, ടോ​മി​ന മേ​രി ജോ​സ്, ജ്യോ​തി രാം ​കു​മാ​ർ, സ്വ​പ്ന മേ​രി, എ​ഴു​ത്തു​കാ​രാ​യ ശ​ര​ത്ച​ന്ദ്ര​ൻ, മീ​നാ​കു​മാ​രി, അ​ഹ​മ്മ​ദ് ഖാ​ൻ, റെ​ജി ബാ​ബു, രാ​ജേ​ഷ് ഡി​സൈ​ൻ, ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചി​ത്ര​കാ​രി സെ​ലീ​ന ഹ​രി​ദാ​സ് സ്വാ​ഗ​തവും ഹ​രി ചാ​രു​ത നന്ദിയും പറഞ്ഞു.

Tags : nattu vishesham Artist Bhattathiri's contributions

Recent News

Corehub Up