x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ലെ ബാ​ങ്ക് നി​ക്ഷേ​പം: 670 കോ​ടി​യു​ടെ വ​ര്‍​ധ​ന

വെബ് ഡെസ്ക്
Published: November 20, 2026 11:23 PM IST | Updated: November 20, 2026 11:23 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ ര​ണ്ടാം പാ​ദ​ത്തി​ല്‍ ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളു​ടെ ആ​കെ നി​ക്ഷേ​പം 18,435 കോ​ടി​യാ​യി ഉ​യ​ര്‍​ന്ന​താ​യി ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് സ​മി​തി അ​വ​ലോ​ക​ന യോ​ഗം. ഒ​ന്നാം പാ​ദ​ത്തി​ലെ 17,765 കോ​ടി​യി​ല്‍​നി​ന്ന് 670 കോ​ടി​യു​ടെ വ​ര്‍​ധ​ന​വാ​ണു​ണ്ടാ​യ​ത്. ഇ​തേ കാ​ല​യ​ള​വി​ല്‍ ബാ​ങ്കു​ക​ള്‍ ന​ല്‍​കി​യ മൊ​ത്തം വാ​യ്പ​ക​ള്‍ 19,487 കോ​ടി രൂ​പ​യി​ല്‍​നി​ന്ന് 20,365 കോ​ടി രൂ​പ​യാ​യി ഉ​യ​ര്‍​ന്ന​താ​യും യോ​ഗം വി​ല​യി​രു​ത്തി. ജി​ല്ല​യി​ലെ വാ​യ്പാ​നി​ക്ഷേ​പ അ​നു​പാ​തം ജൂ​ണ്‍ പാ​ദ​ത്തി​ലെ 109.7 ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന് 110 ശ​ത​മാ​ന​മാ​യി വ​ര്‍​ധി​ച്ചു. റി​സ​ര്‍​വ് ബാ​ങ്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള 60 ശ​ത​മാ​നം പ​രി​ധി​യേ​ക്കാ​ള്‍ വ​ള​രെ ഉ​യ​ര്‍​ന്ന നേ​ട്ട​മാ​ണി​ത്. ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ 16,464 കോ​ടി​യു​ടെ വാ​യ്പ​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​നാ​ണ് ജി​ല്ലാ ക്രെ​ഡി​റ്റ് പ്ലാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ പാ​ദം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ഇ​തി​ന്‍റെ 56.1 ശ​ത​മാ​ന​മാ​യ 9,230 കോ​ടി വി​ത​ര​ണം ചെ​യ്തു.
സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ളു​ടെ പ്ര​യോ​ജ​നം അ​ര്‍​ഹ​രാ​യ മു​ഴു​വ​ന്‍ ആ​ളു​ക​ളി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​നാ​യി സാ​മ്പ​ത്തി​ക ഉ​ള്‍​പ്പെ​ടു​ത്ത​ല്‍ ഡ്രൈ​വ് ഊ​ര്‍​ജി​ത​മാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്‍​ഡി​ഒ എ​സ്. ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ന്‍​ഷാ​ദ്, തി​രു​വ​ന​ന്ത​പു​രം ആ​ര്‍​ബി​ഐ എ​ല്‍​ഡി​ഒ എ​ന്‍.​എ​സ്. അ​മ​ല്‍, ന​ബാ​ര്‍​ഡ് ജി​ല്ലാ വി​ക​സ​ന മാ​നേ​ജ​ര്‍ എം.​എ​സ്. അ​രു​ണ്‍, ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ വ​ര്‍​ഗീ​സ് എം. ​മാ​ത്യു, ആ​ര്‍​എ​സ്ഇ​ടി​ഐ ഡ​യ​റ​ക്‌​ട​ര്‍ എം. ​നി​ജാ​സ്, ലീ​ഡ് ബാ​ങ്ക് ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍ എം. ​കു​ര്യ​ച്ച​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Bank deposits Nattuvishesham DistrictNews increase of 670 crore

Recent News

Corehub Up