ഭരതൻ സ്മൃതിയിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പുഷ്പാർച്ചന നടത്തുന്നു.
ചേർപ്പ്: സുഹൃദ്സംഘവും സിഎൻഎൻ ബോയസ് ഹൈസ്കൂൾ പൂർവവിദ്യാർഥി സംഘടനയായ സാഫും സംയുക്തമായി ചലച്ചിത്ര സംവിധായകൻ ഭരതന്റെ 28 -ാം ഓർമദിനാചരണവും ഗായിക എസ്. ജാനകി അനുസ്മരണവും നടത്തി. "ഓർമയ്ക്കായി "സംഗീത സംവിധായകൻ നടേശ് ശങ്കർ ഉദ്ഘാടനം ചെയ്തു. അനുസ്മരണ പ്രഭാഷണംനടത്തി.
സാഫ് പ്രസിഡന്റ് സി. വിജയൻ അധ്യക്ഷത വഹിച്ചു. കെ.ബി. പ്രമോദ്, യു. ഉമേഷ് നായർ, ബാലകൃഷ്ണൻ മാലിപ്പറമ്പിൽ, സുമതി നാരായണൻ കുട്ടി എന്നിവർ പ്രസംഗിച്ചു.
ഭരതൻ, എസ്. ജാനകി ഗാനാർച്ചനയും ഉണ്ടായിരുന്നു.
വടക്കാഞ്ചേരി: വടക്കാഞ്ചേരിയുടെ സ്വകാര്യ പ്രതിഭാസമ്പത്തായ ഭരതന്റെ ഓർമദിനത്തിൽ വടക്കാഞ്ചേരി ശ്രീ കേരളവർമ പബ്ലിക് ലൈബ്രറിയിൽ "ഭരതം ലളിതം' സ്മൃതി നടന്നു.
ലൈബ്രറി പ്രസിഡന്റ് വി. മുരളിയുടെ അധ്യക്ഷതയിൽ പ്രശസ്ത ഗാനരചയിതാവും കഥാകൃത്തുമായ ഷിബു ചക്രവർത്തി ഉദ്ഘാടനം ചെയ്തു. സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ അനുസ്മരണപ്രഭാഷണം നടത്തി. ജയരാജ് വാര്യർ ഭരതൻ സ്മൃതിപ്രഭാഷണം നടത്തി.
ഭരതൻ ട്രസ്റ്റ് കൺവീനർമാരാത്ത് വിജയൻ, കെപിഎസി ലളിതയെ അനുസ്മരിച്ചു. ലൈ ബ്രറി സെക്രട്ടറി ജി. സത്യൻ സ്വാഗതവും വൈസ് പ്രസിഡന്റ് ലിസികോര നന്ദിയും പറഞ്ഞു. തുടർന്ന് ഭരതൻ ചിത്രങ്ങളിലെ ഗാനാലാപനവും ഉണ്ടായി.