x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഴിതെ​റ്റി അ​ല​ഞ്ഞ ബിഹാ​ർ സ്വ​ദേ​ശി​ക്കു കൈ​ത്താ​ങ്ങാ​യി പ​ന്ത​ളം ജ​ന​മൈ​ത്രി പോ​ലീ​സ്


Published: November 13, 2025 04:46 AM IST | Updated: November 13, 2025 04:46 AM IST


പ​ത്ത​നം​തി​ട്ട: വ​ഴി​തെ​റ്റി അ​ല​ഞ്ഞെ​ത്തി​യ ബീ​ഹാ​ർ സ്വ​ദേ​ശി​നി​യെ പ​ന്ത​ളം ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ട​ങ്ങ​ന്നൂ​ർ ക​രു​ണാ​ല​യം അ​മ്മ വീ​ട്ടി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് റി​ങ്കു ദേ​വി വ​ഴി​തെ​റ്റി അ​ല​ഞ്ഞു​തി​രി​ഞ്ഞെ​ത്തി​യ​ത്. വി​ഭ്രാ​ന്തി​യി​ലാ​യ ഇ​വ​രെ പോ​ലീ​സ് ഇ​ട​പെ​ട്ട് പ​ന്ത​ളം സ്നേ​ഹി​ത​യി​ലാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളെ കു​റി​ച്ചോ താ​മ​സ സ്ഥ​ല​ത്തെ​ക്കു​റി​ച്ചോ കൃ​ത്യ​മാ​യ വി​വ​രം ഇ​വ​രി​ൽ നി​ന്നും കി​ട്ടാ​ത്ത​തി​നാ​ൽ പ​ന്ത​ളം​എ​സ്എ​ച്ച്ഒ ടി.​ഡി. പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ട​ങ്ങ​ന്നൂ​ർ ക​രു​ണാ​ല​യ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


സ​ബ്ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് കു​മാ​ർ, ബീ​റ്റ് ഓ​ഫീ​സ​ർ എ​സ്. അ​ൻ​വ​ർ​ഷ , അ​നു​പ ജോ​ബി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ആ​രം​ഭി​ച്ചു.

Tags : local nattuvishesham Janamaithri Police

Recent News

Corehub Up