സി.പി. ദേവസിക്കുട്ടിയുടെ ഒന്നാം ചരമ വാർഷിക പരിപാടികൾ
പെരുവണ്ണാമൂഴി: കൃഷി ഭൂമി ജന്മാവകാശമാണ് എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ചരിത്ര പ്രസിദ്ധമായ കൂത്താളി - മുതുകാട് സമരഭൂമി സി.പി. ദേവസിക്കുട്ടിയുടെ കർമ്മഭൂമിയായിരുന്നുവെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ഇ. രവീന്ദ്രനാഥ് പറഞ്ഞു.
സഹകാരി, ചക്കിട്ടപാറ പഞ്ചായത്തംഗം, സാക്ഷരതാ പ്രവർത്തകൻ, ദീർഘകാലം പ്രധാന അധ്യാപകൻ എന്നീ നിലകളിൽ പൊതു രംഗത്ത് ശോഭിച്ച സി.പി. ദേവസി കുട്ടിയുടെ ഒന്നാം ചരമ വാർഷിക പരിപാടികൾ മുതുകാട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു. അനുസ്മരണ പ്രഭാഷണവും ഫോട്ടോ അനാഛാദനവും മണ്ഡലം പ്രസിഡന്റ് രാജീവൻ മല്ലിശേരി നിർവഹിച്ചു.
ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, ഭാസ്കരൻ കൊഴുക്കല്ലൂർ, ജെ.എൻ. പ്രേംഭാസിൻ, കെ. സുനിൽ, കെ.ജി. രാമനാരായണൻ, വത്സൻ എടക്കോടൻ, സുനിൽ ഓടയിൽ, കല്ലോട് ഗോപാലൻ, അഷ്റഫ് വള്ളോട്ട്, ബി.ടി. സുധീഷ് കുമാർ, ബിജു സി. എരവട്ടൂർ, നിഷാദ് പൊന്നങ്കണ്ടി, സുരേന്ദ്രൻ മൂന്നൂറ്റൻ കണ്ടി, ഡാനിഷ് കൊമ്മറ്റത്തിൽ, സി.കെ. അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. സി.ഡി. വിജു, സി.ഡി പ്രകാശ്, എൻ.എം. അഷ്റഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.