x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ബി​എ​ല്‍ ആ​റാം സീ​സ​ണ്‍ ക​ലാ​ശ​പ്പോ​രാ​ട്ടം ഇ​ന്ന്

വെബ് ഡെസ്ക്
Published: November 21, 2026 01:48 AM IST | Updated: November 21, 2026 01:48 AM IST

പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി വ​ള്ളം​ക​ളി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന അ​ഷ്്‌ടമു​ടി​ക്കാ​യ​ല്‍ ശു​ചീ​ക​ര​ണ യ​ജ്ഞം.

കൊ​ല്ലം: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ ഐ​പി​എ​ല്‍ മാ​തൃ​ക​യി​ലു​ള്ള ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗ് (സി​ബി​എ​ല്‍) ആ​റാം സീ​സ​ണി​ന്‍റെ ആ​വേ​ശ​ക​ര​മാ​യ ക​ലാ​ശ​പ്പോ​രാ​ട്ടം ഇ​ന്ന് കൊ​ല്ലം അ​ഷ്ട​മു​ടി​ക്കാ​യ​ലി​ല്‍ ന​ട​ക്കും.

2019ല്‍ ​ആ​രം​ഭി​ച്ച സി​ബി​എ​ല്ലി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഫൈ​ന​ല്‍ മ​ത്സ​ര​ഫ​ലം ചാ​മ്പ്യ​ന്‍​പ​ട്ടം നി​ർ​ണ​യി​ക്കു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ത്ത​വ​ണ​ത്തെ മ​ത്സ​ര​ത്തി​നു​ണ്ട്. മു​ന്‍​പ​ത്തെ അ​ഞ്ച് സീ​സ​ണു​ക​ളി​ലും ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ന് മു​ന്‍​പ് ത​ന്നെ പോ​യി​ന്‍റ് നി​ല​യി​ല്‍ ചാ​ന്പ്യ​ന്മാ​ർ ബ​ഹു​ദൂ​രം മു​ന്നി​ലെ​ത്തു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ​റാം സീ​സ​ണി​ല്‍ 10 മ​ത്സ​ര​ങ്ങ​ള്‍ പി​ന്നി​ടു​മ്പോ​ഴും ചാ​ന്പ്യ​ൻ​പ​ട്ടം ആ​ർ​ക്കെ​ന്ന കാ​ര്യം പ്ര​വ​ച​നാ​തീ​ത​മാ​യി തു​ട​രു​ക​യാ​ണ്. അ​ഷ്‌ടമു​ടി​ക്കാ​യ​ലി​ലെ ഓ​ള​പ്പ​ര​പ്പി​ല്‍ അ​വ​സാ​ന തു​ഴ​യെ​റി​യു​മ്പോ​ള്‍ മാ​ത്ര​മേ ആ​റാം സീ​സ​ണി​ലെ ജേ​താ​ക്ക​ള്‍ ആ​രെ​ന്ന​റി​യൂ.

നി​ല​വി​ല്‍ 10 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ 91 പോ​യി​ന്‍റു​മാ​യി പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ് തു​ഴ​യു​ന്ന മേ​ല്‍​പ്പാ​ടം ചു​ണ്ട​ന്‍ ഒ​ന്നാം സ്ഥാ​ന​ത്തും 89 പോ​യി​ന്‍റു​മാ​യി കൊ​ല്ലം പ​ര​വൂ​ര്‍ അ​രോ​മ ബോ​ട്ട് ക്ല​ബ് തു​ഴ​യു​ന്ന അ​രോ​മ ചു​ണ്ട​ന്‍ തൊ​ട്ടു​പി​ന്നി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തും 83 പോ​യി​ന്‍റു​മാ​യി യു​ബി​സി കൈ​ന​ക​രി എ​ഫ് സി ​തു​ഴ​യു​ന്ന വീ​യ​പു​രം ചു​ണ്ട​ന്‍ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. നി​ര​ണം ബോ​ട്ട് ക്ല​ബ് തു​ഴ​യു​ന്ന നി​ര​ണം ചു​ണ്ട​ന്‍ 74 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്തും കു​മ​ര​കം ടൗ​ണ്‍ ബോ​ട്ട് ക്ല​ബ് തു​ഴ​യു​ന്ന പു​ണ്യാ​ള​ന്‍ നി​ര​ണം 49 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്തും എ​ന്‍​ബി​സി നാ​ട്ട​കം ബോ​ട്ട് ക്ല​ബ് തു​ഴ​യു​ന്ന ചെ​റു​ത​ന ചു​ണ്ട​ന്‍ 48 പോ​യി​ന്‍റു​മാ​യി ആ​റാം സ്ഥാ​ന​ത്തും നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്നു.
പിബിസി പു​ന്ന​മ​ട, എ​ന്‍​സി​എ​ഫ്സി ​ബോ​ട്ട് ക്ല​ബ് തു​ഴ​യു​ന്ന ന​ടു​ഭാ​ഗം ചു​ണ്ട​ന്‍ 45 പോ​യി​ന്‍റോ​ടെ ഏ​ഴാം സ്ഥാ​ന​ത്തും കു​മ​ര​കം ഇ​മ്മാ​നു​വ​ല്‍ ബോ​ട്ട് ക്ല​ബ് തു​ഴ​യു​ന്ന ആ​ര്‍​പ്പൂ​ക്ക​ര ചു​ണ്ട​ന്‍ 42 പോ​യി​ന്‍റോ​ടെ എ​ട്ടാം സ്ഥാ​ന​ത്തും വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബ് തു​ഴ​യു​ന്ന ത​ല​വ​ടി ചു​ണ്ട​ന്‍ 20 പോ​യി​ന്‍റോ​ടെ ഒ​ന്‍​പ​താം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് സി​ബി​എ​ല്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​നം വ​ന്യ​ജീ​വി വ​കു​പ്പ് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ മു​ഖ്യാ​തി​ഥി​യാ​കു​ന്ന ച​ട​ങ്ങി​ല്‍ ഓ​ര്‍​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നും എം​പി​യു​മാ​യ എ​ന്‍. കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും.

കൊ​ല്ലം മേ​യ​ര്‍ എ.​കെ. ഹ​ഫീ​സ് പ​താ​ക ഉ​യ​ര്‍​ത്തും. ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ന്ന ക്ല​ബ്ബി​ന് 25 ല​ക്ഷം രൂ​പ​യും ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന​വ​ര്‍​ക്ക് 15 ല​ക്ഷം രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന ക്ല​ബി​ന് 10 ല​ക്ഷം രൂ​പ​യു​മാ​ണ് സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ക്കു​ന്ന​ത്.

ഇ​തി​നു​പു​റ​മെ ഓ​രോ മ​ത്സ​ര​വേ​ദി​ക​ളി​ലെ​യും വി​ജ​യി​ക​ള്‍​ക്ക് യ​ഥാ​ക്ര​മം അ​ഞ്ച് ല​ക്ഷം, മൂ​ന്ന് ല​ക്ഷം, ഒ​രു ല​ക്ഷം രൂ​പ വീ​ത​വും, പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ടീ​മു​ക​ള്‍​ക്കും ബോ​ണ​സാ​യി നാ​ല് ല​ക്ഷം രൂ​പ വീ​ത​വും ടൂ​റി​സം വ​കു​പ്പ് ന​ല്‍​കു​ന്നു​ണ്ട്. സി​ബി​എ​ല്‍ ഫൈ​ന​ലി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​രു​ട്ടു​കു​ത്തി, തെ​ക്ക​നോ​ടി, വെ​പ്പ് തു​ട​ങ്ങി​യ പ്രാ​ദേ​ശി​ക ചെ​റു​വ​ള്ള​ങ്ങ​ളു​ടെ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളും അ​ഷ്‌ടമു​ടി​ക്കാ​യ​ലി​ല്‍ അ​ര​ങ്ങേ​റും. വ​ള്ളം​ക​ളി പ്രേ​മി​ക​ള്‍​ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യ ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കാ​ന്‍ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് കൊ​ല്ല​ത്ത് പൂ​ര്‍​ത്തി​യാ​യി​രി​ക്കു​ന്ന​ത്.

അ​ഷ്‌ടമു​ടി​ക്കാ​യ​ല്‍ ശു​ചീ​ക​രി​ച്ചു

പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഭാ​ഗ​മാ​യി അ​ഷ്ട​മു​ടി​ക്കാ​യ​ല്‍ ശു​ചീ​ക​രി​ച്ചു. വ​ള്ളം​ക​ളി ന​ട​ക്കു​ന്ന കാ​യ​ല്‍ ഭാ​ഗ​ത്ത് സം​ഘ​ടി​പ്പി​ച്ച ശു​ചീ​ക​ര​ണ യ​ജ്ഞം വി​ഷ്ണു മോ​ഹ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, ഡി​ടി​പി​സി, കോ​ര്‍​പറേ​ഷ​ന്‍ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ ശു​ചീ​ക​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
രാ​വി​ലെ 6.30ന് ​ആ​രം​ഭി​ച്ച ശു​ചീ​ക​ര​ണ യ​ജ്ഞം 10 വ​രെ നീ​ണ്ടു. ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ള്‍ കോ​ര്‍​പറേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ നീ​ക്കം ചെ​യ്തു.

ഉ​ച്ച​യ്ക്ക് ശേ​ഷം പ്രാ​ദേ​ശി​ക അ​വ​ധി

അ​ഷ്്‌ടമു​ടി​ക്കാ​യ​ലി​ൽ ന​ട​ക്കു​ന്ന 12-ാമ​ത് പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി ജ​ലോ​ത്സ​വ​ത്തോ​ടും ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് ഫൈ​ന​ലി​ലോ​ടും അ​നു​ബ​ന്ധി​ച്ച് കോ​ര്‍​പറേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം ജി​ല്ലാ കളക്‌ടര്‍ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ള്‍​ക്ക് അ​വ​ധി ബാ​ധ​ക​ മ​ല്ല.

Tags : CBL Season 6 Nattuvishesham DistrictNews Final Showdown Today

Recent News

Corehub Up