x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​തി​രൂ​ർ ഊ​രി​ലെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി ക​ള​ക്ട​റും സം​ഘ​വും

വെബ് ഡെസ്ക്
Published: November 6, 2026 02:15 AM IST | Updated: November 6, 2026 02:15 AM IST

പ​ട്ടി​ക​വ​ർ​ഗ ഊ​ര് സ​ന്ദ​ർ​ശി​ച്ച ജി​ല്ലാ ക​ള​ക്ട​ർ കു​ട്ടി​യെ തലോടുന്നു.

ക​ണ്ണൂ​ർ: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ ച​തി​രൂ​ർ 110 പ​ട്ടി​ക​വ​ർ​ഗ ഊ​ര് സ​ന്ദ​ർ​ശി​ച്ച് ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ്. 36 ഏ​ക്ക​റി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഊ​രി​ൽ നി​ല​വി​ൽ 13 വീ​ടു​ക​ളി​ലാ​യി 47 കു​ട്ടി​ക​ള​ട​ക്കം 146 പേ​രാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഊ​രു​മൂ​പ്പ​ൻ ബാ​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ങ്ക​ണ​വാ​ടി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഊ​രി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും നി​വാ​സി​ക​ളി​ൽ നി​ന്ന് സ്വീ​ക​രി​ച്ചു. വീ​ടു​ക​ളു​ടെ ന​വീ​ക​ര​ണം, കാ​യി​ക സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു.​തു​ട​ർ​ന്ന് പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ വെ​ളി​മാ​നം പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലും ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു.​വി​ദ്യാ​ർ​ഥി​നി​ക​ളു​മാ​യി സം​വ​ദി​ച്ച ക​ള​ക്ട​ർ അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നേ​രി​ട്ട് ചോ​ദി​ച്ച​റി​ഞ്ഞു.​സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ ട്യൂ​ഷ​ൻ സം​വി​ധാ​നം, ക​ളി​സ്ഥ​ലം, സ്പോ​ർ​ട്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ വേ​ണ്ട​തു​ണ്ടെ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ പ​റ​ഞ്ഞു. ഇ​വ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ ഉ​റ​പ്പു ന​ൽ​കി.

അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ​സ്. സ്വാ​തി, ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. ശോ​ഭ,പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ശ കാ​പ്പു​ങ്ക​ൽ, ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫി​സ​ർ എ​സ്.​എ​സ്. സു​ധീ​ർ, അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്ട് ഓ​ഫി​സ​ർ കെ.​എ​ൻ. മൃ​ദു​ല, ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ എ​സ്. ഷാ​ഹി​ർ എ​ന്നി​വ​രും ക​ള​ക്ട​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags :

Recent News

Corehub Up