നിര്‍മാണം ഇഴഞ്ഞുനീങ്ങുന്ന കൊന്നത്തടി-വെള്ളത്തൂവല്‍ റോഡ്.
കൊന്നത്തടി: കൊന്നത്തടി-വെള്ളത്തൂവല്‍ റോഡിന്റെ നിര്‍മാണം മന്ദഗതിയില്‍. നിര്‍മാണ സാമഗ്രികളുടെ അഭാവമാണ് റോഡിന്റെ നിര്‍മാണം ഇഴഞ്ഞുനീങ്ങാന്‍ കാരണം. റോഡിന്റെ സംരക്ഷണഭിത്തി, കലുങ്ക് എന്നിവ നിര്‍മിക്കുന്നതിന് പാറക്കല്ലിന്റെ അഭാവം തടസം സൃഷ്ടിക്കുന്നുണ്ട്.
പ്രാദേശികമായി പാറക്കല്ല് ലഭ്യമാക്കുന്നതിനു നിരോധനം പിന്‍വലിക്കണം. ഇക്കാര്യത്തില്‍ ത്രിതല പഞ്ചായത്തുകളും എംഎല്‍എയും മുന്‍കൈയെടുക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : Konnathadi-Vellathooval Road Nattuvishesham DistrictNews Construction