x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ലേക്ക് ഇറ​ങ്ങി​യ ആ​ൽ​വൃ​ക്ഷ വള്ളികൾ മു​റി​ക്ക​ണ​മെ​ന്ന് ആവശ്യം


Published: May 10, 2026 06:01 AM IST | Updated: May 10, 2026 06:01 AM IST

ചി​റ്റൂ​ർ: ചു​ള്ളി​പെ​രു​ക്ക​മേ​ട്ടി​ൽ ആ​ൽ​വൃ​ക്ഷ​ത്തി​ന്‍റെ വ​ള്ളി​ക​ൾ റോ​ഡി​ലേ​ക്ക് താ​ഴ്‌​ന്നി​റ​ങ്ങി​യ​ത് വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നു ത​ട​സ​മാ​കു​ന്നു. ബ​സ്, ലോ​റി മ​റ്റു​ച​ര​ക്ക് ക​ട​ത്തു​വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​മ്പോ​ൾ താ​ഴ്ന്നി​റ​ങ്ങി​യ വള്ളിക​ളി​ൽ ത​ട്ടു​ന്ന​താ​യും സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു​ന്നു. ര​ണ്ടു​വ​ർ​ഷം മു​ന്പും സ​മാ​ന​മാ​യ രീ​തി​യി​ൽ വള്ളിക​ൾ താ​ഴ്ന്നി​റ​ങ്ങി​യ​ത് മു​റി​ച്ചു​മാ​റ്റി​യി​രു​ന്നു.

രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ൽ വള്ളി​ക​ൾ ത​ട്ടു​ന്ന​തും പ​തി​വാ​ണ്. കൊ​ടു​വാ​യൂ​ർ-​പൊ​ള്ളാ​ച്ചി അ​ന്ത​ർ​സം​സ്ഥാ​ന​പാ​ത​യെ​ന്ന​തി​നാ​ൽ രാ​പ്പ​ക​ൽ വാ​ഹ​ന​സ​ഞ്ചാ​ര​മു​ള്ള റോ​ഡി​ലാ​ണ് അ​പ​ക​ട​ക്കെ​ണി​യാ​യി ആ​ൽ​വൃ​ക്ഷ​ത്തി​ന്‍റെ വ​ള്ളി​ക​ൾ താ​ഴ്ന്നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

Tags : nattu vishesham Demand to vines that have fallen

Recent News

Corehub Up