മുണ്ടൂർ യുവക്ഷേത്ര കോളജ് ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനം നോവലിസ്റ്റ് എം.ഡി. രാധാകൃഷ്ണൻ നിർവഹിക്കുന്നു.
മുണ്ടൂർ: യുവക്ഷേത്ര കോളജ് ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനം നോവലിസ്റ്റും ട്രാൻസലേറ്ററുമായ എം.ഡി. രാധാകൃഷ്ണൻ നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ അധ്യക്ഷനായിരുന്നു.
ഡയറക്ടർ റവ.ഡോ. മാത്യു ജോർജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ഷൈജു പരിയത്ത്, ഇംഗ്ലീഷ് വിഭാഗം മേധാവി പമീല ജോൺസൺ, അസോസിയേഷൻ സെക്രട്ടറി ജോർവിൻ ഇ. ജോർജ് എന്നിവർ പ്രസംഗിച്ചു.
Tags : Yuvakshetra College