x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​വി​ല്യം സ്മാ​ര​ക അ​ഖി​ല​കേ​ര​ള പ്ര​സം​ഗ​മ​ത്സ​രം

വെബ് ഡെസ്ക്
Published: August 5, 2026 11:54 PM IST | Updated: August 5, 2026 11:54 PM IST

പ്രതീകാത്മക ചിത്രം

കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​ല​ന്പ്ര അ​സം​പ്ഷ​ൻ ഹൈ​സ്കൂ​ൾ സ്ഥാ​പ​ക​ൻ ഫാ. ​വി​ല്യം നേ​ര്യം​പ​റ​ന്പി​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥം ന​ട​ത്തിവ​രു​ന്ന ഫാ. ​വി​ല്യം സ്മാ​ര​ക അ​ഖി​ല​കേ​ര​ള പ്ര​സം​ഗ​മ​ത്സ​രം എ​ട്ടി​ന് രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ക്കും. കോ​ട്ട​യം സെ​ന്‍റ് ജോ​സ​ഫ്സ് പ്രൊ​വി​ൻ​സ് വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ജോ​സു​കു​ട്ടി ഐ​ക്ക​ര​പ്പ​റ​ന്പി​ൽ സി​എം​ഐ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പാ​ല​ന്പ്ര അ​സം​പ്ഷ​ൻ ഹൈ​സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ. ജി​യോ ക​ണ്ണ​ൻ​കു​ളം സി​എം​ഐ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ഹെ​ഡ്മി​സ്ട്ര​സ് മേ​ഴ്സി ജോ​ൺ, ക​ൺ​വീ​ന​ർ ഫാ. ​ജ​യിം​സ് വേ​ഴ​ന്പ​തോ​ട്ട​ത്തി​ൽ സി​എം​ഐ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

എ​ച്ച്എ​സ്, യു​പി, എ​ൽ​പി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 3000, 2000, 1000 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ന​ൽ​കും. 50 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട് പ്ര​സം​ഗ​മ​ത്സ​ര​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ ഫാ. ​വി​ല്യം നേ​ര്യം​പ​റ​ന്പി​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥം നി​ർ​മി​ച്ച വി​ല്യം മെ​മ്മോ​റി​യ​ൽ ബാ​സ്ക​റ്റ്ബോ​ൾ കോ​ർ​ട്ട് ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. ഫോ​ൺ: 9745174036, 7306208928, 9745393310.

Tags : Nattuvishesham DistrictNews DeepikaNews Competition

Recent News

Corehub Up