നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ജംഗ്ഷനില്‍ ഒരുക്കിയ മഹാഗണപതിയുടെ തിരുമിഴി തുറക്കൽ കര്‍മം ബ്രഹ്മകുമാരീസ് തിരുവനന്തപുരം ജില്ലാ ഡയറക്ടർ രാജയോഗിനി
നെയ്യാറ്റിന്‍കര: ഗണേശോത്സവം ആഘോഷങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ജംഗ്ഷനില്‍ ഒരുക്കിയ മഹാഗണപതിയുടെ തിരുമിഴി തുറക്കൽ ബ്രഹ്മകുമാരീസ് തിരുവനന്തപുരം ജില്ലാ ഡയറക്ടർ രാജയോഗിനി ബ്രഹ്മകുമാരി മിനി ബഹൻ നിര്‍വഹിച്ചു.
നഗരസഭ മുന്‍ കൗണ്‍സിലര്‍ മഞ്ചത്തല സുരേഷ് അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ, വൈസ് ചെയര്മാന് കെ.കെ. ഷിബു, കൗണ്‍സിലര്‍മാരായ ആര്. അജിത, ഗ്രാമം പ്രവീണ്‍, സംഗീത പ്രസാദ്, ഗാന്ധിമിത്രമണ്ഡലം ചെയര്മാന് അഡ്വ. ബി. ജയചന്ദ്രന്‍നായര്‍, ശബരിനാഥ് രാധാകൃഷ്ണന്, നാരായണറാവു എന്നിവര്‍ സംബന്ധിച്ചു.