പ്രതീകാത്മക ചിത്രം
എടത്വ: കുട്ടനാട് നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കും പ്രതിസ ന്ധികള്‍ക്കും ശാശ്വതവും നൂതനവുമായ പരിഹാര ങ്ങള്‍ കണ്ടെ ത്തുക എന്ന ലക്ഷ്യത്തോടെ എടത്വ സെന്‍റ് അലോഷ്യസ് കോളജും കോഡോസാപിയനും ചേര്‍ന്ന് ഹാക്ക് 4 കുട്ടനാട് 2026 എടത്വ സെന്‍റ് അലോഷ്യസ് കോളജില്‍ നടന്നു.
27 പ്രൊപ്പോസലുകളുടെ പ്രാഥമിക മൂല്യനിര്‍ണയത്തിന് ശേഷം 11 പ്രൊപ്പോസലുകളാണ് അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെ ടുക്കപ്പെട്ടത്.
രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരത്തിലെ വിജയികളെ ചടങ്ങില്‍ പ്രഖ്യാപിച്ചു. സ്‌കൂള്‍ തലത്തില്‍ ചങ്ങനാശേരി സെന്‍റ് ബര്‍ക്ക്മാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രോഹന്‍ ജോഷി ഒന്നാം സ്ഥാനം നേടി. കോളജ് തലത്തില്‍ കിഷോര്‍ കുര്യൻ, എസ്. ഹരികൃഷ്ണന്‍, ടോം മോനിച്ചന്‍ എന്നിവരടങ്ങിയ സംഘം ഒന്നാം സ്ഥാനം നേടി.
മാനേജര്‍ ഫാ. ജോസഫ് കളരിക്കല്‍ ഉദ്ഘാടനം നിര്‍വ ഹിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ.ഡോ.ജി. ഇന്ദുലാല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷിബു ജോര്‍ജ്, ബാങ്ക് ഓഫ് ബറോഡ മാനേജര്‍ മാത്യു സി. ഐസക്, ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. വിനു ടി. വടക്കേൽ, ഹാക്ക് 4 കുട്ടനാട് ഫാക്കല്‍റ്റി കോര്‍ഡിനേറ്റര്‍ സിബിന തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ ഹാക്ക് 4 കുട്ടനാട് 2026 പ്രൊപ്പോസല്‍ അടങ്ങിയ ബുക്ക് പ്രകാശനം ചെയ്തു. സ്‌പോണ്‍സര്‍മാരെയും എടത്വ സെന്‍റ് അലോഷ്യസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോച്ചന്‍ ജോസഫ്, ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ച് മാനേജര്‍ മാത്യു സി. ഐസക്, വിദഗ്ധ സമിതി അംഗങ്ങള്‍ എന്നിവരെ ആദരിച്ചു. കുട്ടനാടിന്‍റെ പരിസ്ഥിതി, കൃഷി, വെള്ളപ്പൊക്ക പ്രതിരോധം തുടങ്ങിയ മേഖല കളില്‍ നടപ്പിലാക്കാന്‍ സാധിക്കുന്ന വൈവിധ്യ മാര്‍ന്ന ആശയ ങ്ങളാണ് മത്സരത്തില്‍ ഉയര്‍ന്നുവന്നത്.