പ്രതീകാത്മക ചിത്രം
വടക്കഞ്ചേരി: കിഴക്കഞ്ചേരി- ഒന്ന് വില്ലേജിനെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരേ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ വില്ലേജ് പരിധിയിൽ ഇന്ന് ഹർത്താൽ നടക്കും.
രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യ സേവനങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമര പരിപാടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം വില്ലേജിൽ വാഹന പ്രചാരണജാഥ നടത്തിയിരുന്നു. കഴിഞ്ഞ ജൂലൈ 27ന് പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിൽ കിഴക്കഞ്ചേരി- ഒന്ന് ഉൾപ്പെടെ ജില്ലയിൽ 13 വില്ലേജുകളെയാണ് ഇഎസ്എ യിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇതിനെതിരെ മറ്റു വില്ലേജുകളിലും പ്രക്ഷോഭ പരിപാടികൾ നടന്നു വരികയാണ്. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന് വിഘാതം സൃഷ്ടിക്കും വിധമുള്ള നടപടികളിൽനിന്ന് സർക്കാരുകൾ പിന്തിരിയണമെന്ന് സംയുക്ത കർഷക സമിതി ആവശ്യപ്പെട്ടു.
Tags :