x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ട്ടി​ടം സു​ര​ക്ഷി​ത​മാ​ക്കു​ക​യോ പൊ​ളി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് മനുഷ്യാവകാശ കമ്മിഷൻ

വെബ് ഡെസ്ക്
Published: November 21, 2026 01:59 AM IST | Updated: November 21, 2026 01:59 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി കു​റ്റി​ച്ചി​റ റോ​ഡി​ൽ ഹ​ൽ​വ ബ​സാ​ർ റോ​ഡ​രി​കി​ൽ ഗു​രു​ത​ര​മാ​യ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള പ​ഴ​ക്ക​മേ​റി​യ കെ​ട്ടി​ടം അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി സു​ര​ക്ഷി​ത​മാ​ക്കാ​നോ പൊ​ളി​ച്ചു നീ​ക്കാ​നോ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തു​വ​രെ കെ​ട്ടി​ട​ത്തി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നും പ​രി​സ​ര​വാ​സി​ക​ളു​ടെ​യും വ​ഴി​യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ക​മ്മി​ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം.

കെ​ട്ടി​ടം കേ​ര​ള സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള​താ​ണെ​ന്ന് കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ക​മ്മി​ഷ​നെ അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം വ​ഖ​ഫ് ബോ​ർ​ഡി​നാ​യി​രി​ക്കു​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

എ​ന്നാ​ൽ വ​ഖ​ഫ് ബോ​ർ​ഡ് ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​ൽ ആ​രും പ്ര​വേ​ശി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സീ​ൽ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷം കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ കെ​ട്ടി​ട​ത്തി​ലെ വൈ​ദ്യു​തി ക​ണ​ക്ഷ​നു​ക​ൾ വിഛേ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ക​മ്മി​ഷ​നെ അ​റി​യി​ച്ചു. അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ടം നി​ല​നി​ൽ​ക്കു​ന്ന​ത് പൊ​തു​സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​യി തു​ട​രു​ക​യാ​ണെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

അ​തി​നാ​ൽ കെ​ട്ടി​ട ഉ​ട​മ​യോ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ അ​ടി​യ​ന്ത​ര​മാ​യി കെ​ട്ടി​ടം അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി സു​ര​ക്ഷി​ത​മാ​ക്കു​ക​യോ പൊ​ളി​ച്ചു നീ​ക്കു​ക​യോ ചെ​യ്ത​താ​യി ഉ​റ​പ്പാ​ക്ക​ണം. അ​തി​ന് വീ​ഴ്ച വ​രു​ത്തി​യാ​ൽ കേ​ര​ള മു​ൻ​സി​പ്പാ​ലി​റ്റി നി​യ​മം 1994 ലെ ​പ്ര​സ​ക്ത​മാ​യ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം കോ​ർ​പ​റേ​ഷ​ൻ നേ​രി​ട്ട് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദ്ദേ​ശി​ച്ചു. പ​ന്നി​യ​ങ്ക​ര സ്വ​ദേ​ശി റോ​സ് മ​സൂ​ദ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Tags : Human Rights Commission Nattuvishesham DistrictNews building must be made safe

Recent News

Corehub Up