x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ര​ക്ഷാ​സ്ഥി​തി പ​രി​ശോ​ധി​ക്കാ​ൻ ചെ​ന്നൈ ഐ​ഐ​ടി സം​ഘം 13ന് ​എ​ത്തും

വെബ് ഡെസ്ക്
Published: November 6, 2026 12:33 AM IST | Updated: November 6, 2026 12:33 AM IST

പാ​ല​ക്കാ​ട് ലൈ​നി​ൽ ര​ണ്ടാ​ഴ്ചയി​ലേ​റെ​യാ​യി തു​ട​രു​ന്ന അറ്റകുറ്റപ്പണികൾ.

വ​ട​ക്ക​ഞ്ചേ​രി: നൂ​റി​ല​ധി​കം ത​വ​ണ കു​ത്തി​പ്പൊ​ളി​ച്ച് റി​പ്പ​യ​ർ ചെ​യ്തി​ട്ടും അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത ദേ​ശീ​യ​പാ​ത​യി​ലെ വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പാ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ൽ​പാ​ല​ങ്ങ​ളു​ടെ സു​ര​ക്ഷാ സ്ഥി​തി പ​രി​ശോ​ധി​ക്കാ​ൻ ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള ഉ​ന്ന​ത​ത​ല ഐ​ഐ​ടി സം​ഘം 13ന് ​വ​ട​ക്ക​ഞ്ചേ​രി​യി​ലെ​ത്തും.

മേ​ൽ​പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ വ​ലി​യ അ​പാ​ക​ത​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​ലാ​ണ് വി​ദ​ഗ്ധ സം​ഘ​ത്തെ പ​രി​ശോ​ധി​ക്കാ​ൻ വി​ളി​ച്ചി​ട്ടു​ള്ള​ത്. സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി 10 ല​ക്ഷം രൂ​പ കെ​ട്ടി​വ​ച്ചി​ട്ടു​ണ്ടെ​ന്ന് പാ​ത​സം​ര​ക്ഷ​ണം- പ​ന്നി​യ​ങ്ക​ര ടോ​ൾ​ബൂ​ത്ത് ന​ട​ത്തി​പ്പു​കാ​രു​മാ​യ സു​ക്കൂ​റ ക​മ്പ​നി​ക്കു കീ​ഴി​ലു​ള്ള തൃ​ശൂ​ർ എ​ക്സ്പ്ര​സ് വേ ​ലി​മി​റ്റ​ഡി​ന്‍റെ പ്രോ​ജ​ക്ട് മാ​നേ​ജ​ർ ജി. ​സ​തീ​ഷ്, സൈ​റ്റ് മാ​നേ​ജ​ർ മു​കു​ന്ദ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ഘ​ട്ട​ത്തി​ൽ ത​ങ്കം ജം​ഗ്ഷ​ന​ടു​ത്ത് പാ​ല​ത്തി​ന്‍റെ വ​ലി​യൊ​രു പി​ല്ല​ർ ത​ക​ർ​ന്നു​വീ​ഴു​ന്ന സ്ഥി​തി​യു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​ന​ടു​ത്താ​ണ് ഇ​പ്പോ​ൾ പാ​ല​ക്കാ​ട് ലൈ​നി​ൽ വ​ലി​യ തോ​തി​ലു​ള്ള ത​ക​ർ​ച്ച​യു​ണ്ടാ​യി​ട്ടു​ള്ള​ത്.ക​ഴി​ഞ്ഞ​മാ​സം 22നാ​ണ് ഇ​തു​ക​ണ്ടെ​ത്തി വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച​ത്. ഇ​പ്പോ​ഴും സ്ഥ​ല​ത്ത് റി​പ്പ​യ​ർ​വ​ർ​ക്കു​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി തൃ​ശൂ​ർ​ലൈ​ൻ ക​ട​ന്നാ​ണ് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​ത്.

നാ​ലു​വ​ർ​ഷം മു​മ്പാ​ണ് വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പാ​ലം നി​ർ​മി​ച്ച് വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത​ത്.അ​ന്നു​മു​ത​ൽ​ത​ന്നെ പാ​ല​ത്തി​ൽ അ​പാ​ക​ത​ക​ളും കാ​ണാ​ൻ തു​ട​ങ്ങി​യി​രു​ന്നു. പാ​ല​ത്തി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ കൂ​ട്ടി​മു​ട്ടു​ന്ന ഭാ​ഗ​ങ്ങ​ളി​ലാ​ണ് തു​ട​ർ​ച്ച​യാ​യി ത​ക​ർ​ച്ച​യു​ണ്ടാ​കു​ന്ന​ത്.
കു​തി​രാ​ൻ തു​ര​ങ്ക​ത്തി​നു​മു​മ്പേ പീ​ച്ചി റി​സ​ർ​വോ​യ​റി​നു മു​ക​ളി​ലൂ​ടെ​യു​ള്ള മേ​ൽ​പാ​ല​ത്തി​ന്‍റെ സ്ഥി​തി​യും സ​മാ​ന​മാ​ണ്. നൂ​റോ​ളം​ത​വ​ണ കു​തി​രാ​ൻ മേ​ൽ​പാ​ല​ത്തി​ലും കു​ത്തി​പ്പൊ​ളി​ക്ക​ൽ ന​ട​ന്നി​ട്ടു​ണ്ട്.
അ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. മ​ണ്ണു​ത്തി മേ​ൽ​പാ​ല​ത്തി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് പ്രോ​ജ​ക്ട് മാ​നേ​ജ​ർ പ​റ​ഞ്ഞു. മേ​ൽ​പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം ന​ട​ത്തി​യ പ​ഴ​യ ക​രാ​ർ ക​മ്പ​നി​യാ​ണ് ഈ ​അ​പാ​ക​ത​ക​ൾ​ക്കെ​ല്ലാം ഉ​ത്ത​ര​വാ​ദി​യെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ക​രാ​ർ ക​മ്പ​നി പ​റ​യു​ന്ന​ത്.

വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം സു​ര​ക്ഷ കൂ​ട്ടാ​ൻ വേ​ണ്ട​താ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് പ്രോ​ജ​ക്ട് മാ​നേ​ജ​ർ സ​തീ​ഷ് പ​റ​ഞ്ഞു. മേ​ൽ​പാ​ല​ങ്ങ​ളു​ടെ അ​പാ​ക​ത​ക​ൾ സം​ബ​ന്ധി​ച്ച് ഉ​ന്ന​ത​ത​ല​ത്തി​ലു​ള്ള സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യും അ​ന്വേ​ഷ​ണ​വും വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടാ​ഴ്ച മു​മ്പ് കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി​ക്കും ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നും ക​ത്ത​യ​ച്ചി​രു​ന്നു.

Tags :

Recent News

Corehub Up