x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​മി​ലും പു​ഴ​യി​ലും ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വം: ഇ​രു​ട്ടി​ൽ ത​പ്പി പൊ​ലി​സ്

വെബ് ഡെസ്ക്
Published: November 10, 2026 09:48 PM IST | Updated: November 10, 2026 09:48 PM IST

നെ​ടു​ങ്ക​ണ്ടം: ക​ല്ലാ​ർ ഡാ​മി​ലും പു​ഴ​യി​ലും ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ആ​ഴ്ച ഒ​ന്ന് പി​ന്നി​ട്ടി​ട്ടും കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​നാ​കാ​തെ പൊ​ലി​സ്. ന​വം​ബ​ർ ര​ണ്ടി​ന് രാ​ത്രി​യാ​ണ് ഡാ​മി​ലേ​ക്കും പു​ഴ​യി​ലേ​ക്കും വ​ൻ​തോ​തി​ൽ ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി​യ​ത്. സം​ഭ​വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം, പാ​മ്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തു​ക​ൾ മൂ​ന്നി​നു രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല.

വ​ൻ​തോ​തി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​തി​നാ​ൽ ക​ല്ലാ​ർ ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡാം ​സു​ര​ക്ഷാവി​ഭാ​ഗം മാ​ലി​ന്യം ത​ള്ളി​യ ഭാ​ഗ​ത്ത് മ​ണ്ണി​ട്ട് മൂ​ടി. ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​ദേ​ശ​ത്ത് ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ വി​ത​റി.
അ​തേ​സ​മ​യം സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കു​റ്റ​ക്കാ​രെ​യോ വാ​ഹ​ന​മോ ക​ണ്ടെ​ത്താ​ൻ പൊ​ലി​സി​ന് ക​ഴി​യാ​ത്ത​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും കു​റ്റ​പ്പെ​ടു​ത്തി. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Incident Nattuvishesham Districtnews

Recent News

Corehub Up