x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ര്‍​ദി​ഷ്ട തീ​ര​ദേ​ശ ഹൈ​വേ​യി​ല്‍ പ​ണം പാ​ഴാ​ക്കാ​ന്‍ കെ​എ​സ്ഇ​ബി

വെബ് ഡെസ്ക്
Published: November 6, 2026 02:15 AM IST | Updated: November 6, 2026 02:15 AM IST

പു​തി​യ ലൈ​ന്‍ വ​ലി​ക്കു​ന്ന​തി​നാ​യി കെ​എ​സ്ഇ​ബി ഇ​റ​ക്കി​യ പോ​സ്റ്റു​ക​ള്‍.

പ​യ്യ​ന്നൂ​ര്‍: നി​ർ​ദി​ഷ്ട കു​ന്ന​രു തീ​ര​ദേ​ശ ഹൈ​വേ​യു​ടെ പ​ഴ​യ റോ​ഡ​രി​കി​ല്‍ പു​തി​യ ലൈ​ന്‍ വ​ലി​ക്കാ​ന്‍ കെ​എ​സ്ഇ​ബി. മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ഹൈ​വേ​യു​ടെ നി​ര്‍​മാ​ണ​മാ​രം​ഭി​ക്കാ​നി​രി​ക്കേ പോ​സ്റ്റു​ക​ള്‍ പ​റി​ച്ചു മാ​റ്റേ​ണ്ടി വ​രു​ന്ന​തി​ലൂ​ടെ ല​ക്ഷ​ങ്ങ​ള്‍ പാ​ഴ്ചി​ല​വാ​കു​മെ​ന്ന് നാ​ട്ടു​കാ​ര്‍. വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന സാ​ങ്കേ​തി​ക പ്ര​തി​സ​ന്ധി​ക​ള്‍​ക്കൊ​ടു​വി​ല്‍ തീ​ര​ദേ​ശ ഹൈ​വേ​ക്കാ​യി സ്ഥ​ലം വി​ട്ടു​കൊ​ടു​ത്ത​വ​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​കി​രി​ച്ചു ക​ഴി​ഞ്ഞു. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന നി​ര്‍​ദി​ഷ്ട തീ​ര​ദേ​ശ ഹൈ​വേ​യു​ടെ നി​ര്‍​മാ​ണം അ​ടു​ത്ത മാ​സ​ത്തോ​ടെ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​കു​ക​യാ​ണ്.

നി​ല​വി​ലു​ള്ള കു​ന്ന​രു മി​ല്ല് മു​ത​ല്‍ പാ​ല​ക്കോ​ട് വ​രേ​യു​ള്ള 4.6 കി​ലോ മീ​റ്റ​ര്‍ റോ​ഡ് 14 മീ​റ്റ​റാ​യി വീ​തി കൂ​ട്ടി​യാ​ണ് തീ​ര​ദേ​ശ ഹൈ​വേ​യു​ടെ ആ​ദ്യ റീ​ച്ച് നി​ര്‍​മി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ല്‍ നി​ല​വി​ലു​ള്ള റോ​ഡി​ല്‍ വൈ​ദ്യു​ത ലൈ​ന്‍ വ​ലി​ക്കാ​നാ​യി പോ​സ്റ്റു​ക​ള്‍ ഇ​റ​ക്കി​യ​തോ​ടെ​യാ​ണ് കെ​എ​സ്ഇ​ബി​യു​ടെ ന​ട​പ​ടി​ക​ള്‍ ച​ര്‍​ച്ച​യാ​യ​ത്. കെ​എ​സ്ഇ​ബി വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പേ​യെ​ടു​ത്ത തീ​രു​മാ​ന​പ്ര​കാ​ര​മു​ള്ള എ​സ്റ്റി​മേ​റ്റ് ടെ​ൻ​ഡ​റാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പു​തി​യ ലൈ​ന്‍ വ​ലി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​രം​ഭി​ച്ച​ത്. ഇ​തി​നാ​യി കു​ന്ന​രു മി​ല്ല് മു​ത​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും പു​തി​യ പോ​സ്റ്റു​ക​ള്‍ ഇ​റ​ക്കി​യി​ട്ടു​ണ്ട്.

കു​ന്ന​രു മി​ല്ല് മു​ത​ല്‍ പാ​ല​ക്കോ​ട് വ​രേ​യു​ള്ള നി​ല​വി​ലു​ള്ള റോ​ഡി​ലാ​ണ് പു​തി​യ പോ​സ്റ്റു​ക​ളി​ട്ടു​ള്ള പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. ഇ​പ്പോ​ള്‍ നി​ല​വി​ലു​ള്ള റോ​ഡി​ല്‍ പോ​സ്റ്റു​ക​ളി​ട്ടാ​ല്‍ മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ഇ​ത് പ​റി​ച്ചു​മാ​റ്റി പു​തി​യ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​ന്‍ കെ​എ​സ്ഇ​ബി​ക്ക് ല​ക്ഷ​ങ്ങ​ള്‍ അ​ട​യ്ക്കേ​ണ്ടി​വ​രും. ഇ​ത് സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ല്‍​നി​ന്നു​ള്ള പാ​ഴ്ചെ​ല​വാ​കു​മെ​ന്നും പു​തി​യ പോ​സ്റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി തീ​ര​ദേ​ശ ഹൈ​വേ​യു​ടെ അ​രി​കി​ലേ​ക്ക് മാ​റ്റി പ​ണം ദു​ര്‍​വ്യ​യം ചെ​യ്യാ​തി​രി​ക്കാ​നു​ള്ള ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags :

Recent News

Corehub Up