x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഗ​മ​ണ്ണി​ൽ നാ​ട്ടു​കാ​രും റി​സോ​ർ​ട്ട് ഉ​ട​മ​യും ത​മ്മി​ൽ ഭൂ​മി ത​ർ​ക്കം

വെബ് ഡെസ്ക്
Published: November 20, 2026 11:08 PM IST | Updated: November 20, 2026 11:08 PM IST

വാ​ഗ​മ​ൺ കൈ​ത​പ്പ​താ​ലി​ൽ റി​സോ​ർ​ട്ട് ഉ​ട​മ​യും നാ​ട്ടു​കാ​രും ത​മ്മി​ൽ ഭൂ​മി​യെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക സ്ഥ​ല​ത്ത് റ​വ​ന്യു സം​ഘം എ​ത്തി​യ​പ്പോ​ൾ.

ഉ​പ്പു​ത​റ: വാ​ഗ​മ​ൺ കൈ​ത​പ്പ​താ​ലി​ൽ സ​ർ​വേ ന​മ്പ​ർ 751ൽ ​ഉ​ൾ​പ്പെ​ട്ട സ്ഥ​ല​ത്തെ​ച്ചൊ​ല്ലി നാ​ട്ടു​കാ​രും റി​സോ​ർ​ട്ട് ഉ​ട​മ​യും ത​മ്മി​ലു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് റ​വ​ന്യു അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വ്യൂ ​പോ​യി​ന്‍റ് ഉ​ൾ​പ്പടെ​യു​ള്ള ഭൂ​മി ത​ങ്ങ​ളു​ടേ​തെ​ന്നാ​ണ് റി​സോ​ർ​ട്ട് ഉ​ട​മ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഇ​ത് റ​വ​ന്യു ഭൂ​മി​യാ​ണെ​ന്ന വി​വ​ര​വ​കാ​ശ രേ​ഖ​യു​മാ​യാ​ണ് നാ​ട്ടു​കാ​ർ ഈ ​വാ​ദ​ത്തി​നെ​തി​രേ നി​ൽ​ക്കു​ന്ന​ത്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ദൗ​ത്യ​സേ​ന കൈ​യേ​റ്റ​ക്കാ​രി​ൽ​നി​ന്നു തി​രി​ച്ചു​പി​ടി​ച്ച് ബോ​ർ​ഡ് സ്ഥാ​പി​ച്ച ഭൂ​മി​യാ​ണി​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ വാ​ദം.

നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്

വി​ല്ലേ​ജി​ൽ​നി​ന്നെ​ടു​ത്ത പ്ലാ​ൻ, സ്കെ​ച്ച്, വി​വ​രാ​വ​കാ​ശ രേ​ഖ​ക​ൾ എ​ന്നി​വ കൈ​വ​ശ​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തു ത​ട​യാ​ൻ പ​ഞ്ചാ​യ​ത്ത് ഇ​വി​ടെ കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നു​വെ​ന്നും സ്വ​കാ​ര്യ ഭൂ​മി​യെ​ങ്കി​ൽ എ​ങ്ങ​നെ പ​ഞ്ചാ​യ​ത്ത് കാ​മ​റ സ്ഥാ​പി​ക്കു​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ ചോ​ദ്യം. ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഈ ​കാ​മ​റ കാ​ണാ​നി​ല്ല.

പ​രി​ശോ​ധ​ന​യും ധാ​ര​ണ​യും

രേ​ഖ​ക​ൾ കൈ​വ​ശ​മു​ണ്ടെ​ന്നും ക​ര​മ​ട​യ്ക്കു​ന്നു​ണ്ടെ​ന്നു​മാ​ണ് റി​സോ​ർ​ട്ട് ഉ​ട​മ​യു​ടെ വാ​ദം. എ​ന്നാ​ൽ റ​വ​ന്യു ഭൂ​മി ഏ​തെ​ന്നു വ്യ​ക്ത​മാ​ക്കാ​ൻ ക​ഴി​യാ​തെ അ​ധി​കാ​രി​ക​ൾ നോ​ക്കു​കു​ത്തി​യാ​യെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.
വാ​ഗ​മ​ണ്ണി​ൽ നി​ര​വ​ധി ഭൂ​മി കൈ​യേ​റ്റ​ങ്ങ​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Vagamon Nattuvishesham DistrictNews Land dispute

Recent News

Corehub Up