x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടു​ക്ക​ള​മു​റ്റ​ത്തെ കോ​ഴി​വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: November 11, 2026 05:16 AM IST | Updated: November 11, 2026 05:16 AM IST

അ​ടു​ക്ക​ള​മു​റ്റ​ത്തെ കോ​ഴി​വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​ ഉ​ദ്ഘാ​ട​നം

പു​ല്ലൂ​രാം​പാ​റ: തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ 2026-27 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന "അ​ടു​ക്ക​ള​മു​റ്റ​ത്തെ കോ​ഴി​വ​ള​ർ​ത്ത​ൽ' ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് നി​ർ​വ​ഹി​ച്ചു. പു​ല്ലൂ​രാം​പാ​റ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് സ​മീ​പം ന​ട​ന്ന ച​ട​ങ്ങി​ൽ കൊ​ട​ക്കാ​ട്ടു​പാ​റ വാ​ർ​ഡ് മെം​ബ​ർ കെ. ​ഷീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​മ്പാ​ടി ഗ​വ. വെ​റ്റ​റി​ന​റി ഡി​സ്പെ​ൻ​സ​റി​യി​ലെ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​അ​ൽ​ക്ക റോ​സി​റ്റ ബെ​ന്നി, ലൈ​വ്‌​സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ സി.​ബി. പ്രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

45 മു​ത​ൽ 60 ദി​വ​സം വ​രെ പ്രാ​യ​മു​ള്ള മു​ട്ട​ക്കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ർ​ഡു​ക​ളി​ലാ​യി ഈ ​വ​ർ​ഷം ആ​കെ 9,500 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്യും. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മു​ത്ത​പ്പ​ൻ​പു​ഴ, ക​രി​മ്പ്, ആ​ന​ക്കാം​പൊ​യി​ൽ, കൊ​ട​ക്കാ​ട്ടു​പാ​റ വാ​ർ​ഡു​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി 1,800 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു.

Tags : poultry-rearing scheme Nattuvishesham Districtnews

Recent News

Corehub Up