പേരാമ്പ്ര: ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിന്റെ (എസിഐഎ) മികച്ച കൃഷി ഉദ്യോഗസ്ഥനുള്ള ദേശീയ അവാർഡിന് പേരാമ്പ്ര കൃഷി അസി. ഡോ. അഹൽജിത്ത് രാമചന്ദ്രൻ അർഹനായി. പഠന ഗവേഷണ കാലത്തെ കാര്യങ്ങൾ ശാസ്ത്രീയമായും കാര്യക്ഷമമായും കാർഷിക മേഖലയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതിനാണ് അവാർഡ്.
കേരളത്തിൽനിന്നും അന്യംനിന്ന് പോകുന്ന നെൽവിത്തുകളെ സംരക്ഷിക്കാൻ വേണ്ടി പഞ്ചായത്തുമായി ചേർന്ന് ആവിഷ്കരിച്ച പാരമ്പരാഗത നെല്ല് പ്രോത്സാഹന പദ്ധതി, അങ്കണവാടി ന്യൂട്രി ഗാർഡൻ, സ്കൂളുകളിൽ മില്ലറ്റ് ഗാർഡൻ, ബഡ്സ് സ്കൂളിലെ ഫലവൃക്ഷ തോട്ടം, കാർഷിക മേഖലയിലെ സിഎസ്ആർ ഫണ്ടിന്റെ നിക്ഷേപം സാധ്യമാക്കൽ എന്നിവയാണ് അഹൽജിത്തിനെ അവാർഡിന് അർഹനാക്കിയതിൽ പ്രധാനം. കായണ്ണ മുൻ പഞ്ചായത്ത് പ്രസിഡന്റും റിട്ട. അധ്യാപകനുമായ എ.എം. രാമചന്ദ്രന്റെയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും റിട്ട. അധ്യാപികയുമായ ഷീബ ടീച്ചറുടെയും മകനാണ് അഹൽജിത്ത്. നരിപ്പറ്റ കൃഷി ഓഫിസർ ഡോ. എസ്. ആർ. ആര്യയാണ് ഭാര്യ.