ഓവറോള്‍ ചാമ്പ്യന്മാരായ താമരശേരി മേരിമാതാ കത്തീഡ്രല്‍, കട്ടിപ്പാറ ഹോളി ഫാമിലി ഇടവക ടീമുകള്‍.
കട്ടിപ്പാറ: സീറോ മലബാര്‍ മാതൃവേദി താമരശേരി മേഖലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച "സ്പോര്ട്ടിയ 2കെ26' മേഖലാ കായികമേളയില്‍ താമരശേരി മേരിമാതാ കത്തീഡ്രല്‍ ഇടവകയും കട്ടിപ്പാറ ഹോളി ഫാമിലി ഇടവകയും ഓവറോള്‍ ചാമ്പ്യന്‍പട്ടം പങ്കിട്ടു. സീനിയര്‍ വിഭാഗത്തില്‍ സുനി വടക്കെത്തടത്തില് (നൂറാംതോട്), രജത പുളിയംതൊടിയില് (താമരശേരി) എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ പ്രിയ വെങ്ങാലൂരും (താമരശേരി) വ്യക്തിഗത ചാമ്പ്യന്മാരായി.
കട്ടിപ്പാറ ഇടവക വികാരി ഫാ. പ്രിയേഷ് തേവടിയില്‍ ഉദ്ഘാടനം ചെയ്തു. മാതൃവേദി താമരശേരി മേഖലാ ഡയറക്ടര്‍ ഫാ. ജോര്‍ജ് മുണ്ടക്കല്‍, തോമസ് കൊച്ചുവീട്ടില്‍, രൂപതാ ആനിമേറ്റര്‍ സിസ്റ്റര്‍ വിമല എസ്എച്ച് തുടങ്ങിയവര്‍ നേതൃത്വം നല്കി. സമാപനച്ചടങ്ങില്‍ ഫാ. ജോര്‍ജ് മുണ്ടക്കല്‍, ഫാ. പ്രിയേഷ് തേവടിയില്‍, കട്ടിപ്പാറ നസ്രത്ത് യുപി സ്കൂള്‍ ഹെഡ്മിസ്ട്രസ് ലിസ സാലസ് കുന്നുംപുറത്ത് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.