എലപ്പുള്ളി: രാമശേരി ഗാന്ധി ആശ്രമത്തിന്റെ നേതൃത്വത്തിൽ ഗാന്ധിയൻ രചനാത്മ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള നേതൃത്വ പരിശീലനം സംഘടിപ്പിച്ചു. പരിശീലകനും എഴുത്തുകാരനുമായ അൻവർ സാം ഉദ്ഘാടനം ചെയ്തു.
ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശേരി ശ്രീനിവാസൻ അധ്യക്ഷനായ പരിപാടിയിൽ സഹജീവനം ഫൗണ്ടേഷൻ ഡയറക്ടർ ഗിരീഷ് കടുന്തിരുത്തി, സർവേദയ കേന്ദ്രം ജോയിന്റ് ഡയറക്ടർ ഉണ്ണിക്കുട്ടൻ മടച്ചിപ്പാടം, അഹല്യ കോളജ് ഓഫ് എൻജിനീയറിംഗ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആർ. സദാനന്ദൻ, കുടുംബശ്രീ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഐശ്വര്യ ശ്രീനിവാസൻ, ശക്തിപീഠം ഫൗണ്ടേഷൻ പ്രതിനിധി സുഭാഷ് മണ്ണുക്കാട്, ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ പ്രതിനിധി പി.കെ. ലക്ഷ്മി, അന്ത്യോദയ പദ്ധതി കോ-ഓർഡിനേറ്റർ വി. ജാനകി, വാവോലിതോട് കൃഷിക്കൂട്ടം പ്രസിഡന്റ് വി. പ്രദീപ്കുമാർ, മാജിക് മാനിഫെസ്റ്റേഷൻ വൈബ്സ് കോ- ഓർഡിനേറ്റർ മുലൈഖാൻ, എച്ച്. സാഹിത, എം. അസീന, എം.എം. കൃഷ്ണൻകുട്ടി, എം. ജയകുമാർ പ്രസംഗിച്ചു.
Tags : nattu vishesham Leadership training provided